For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കളമശ്ശേരി സ്ഫോടനം: എംവി ഗോവിന്ദന്‍റെ പ്രസ്താവനയെതള്ളി യെച്ചൂരി

05:24 PM Oct 30, 2023 IST | Veekshanam
കളമശ്ശേരി സ്ഫോടനം  എംവി ഗോവിന്ദന്‍റെ പ്രസ്താവനയെതള്ളി യെച്ചൂരി
Advertisement

ന്യൂഡൽഹി: കളമശ്ശേരിയിലെ ബോംബ് സ്ഫോടനത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ പ്രസ്താവനയെതള്ളി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കളമശ്ശേരി സ്ഫോടനത്തെക്കുറിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി പറഞ്ഞതാണ് പാർട്ടി നിലപാടെന്നും എംവി ഗോവിന്ദന്‍റേത് ഏതു സാഹചര്യത്തില്‍ നടത്തിയ പ്രസ്താവനയെന്നറിയില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു. പലസ്തീന്‍ വിഷയത്തില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് സ്ഫോടനമെന്ന എംവി ഗോവിന്ദന്‍റെ പ്രസ്താവനയോടായിരുന്നു സീതാറാം യെച്ചൂരിയുടെ പ്രതികരണം. കളമശ്ശേരി ബോംബ് സ്ഫോടനത്തെ സിപിഎം കേന്ദ്ര കമ്മിറ്റി അപലപിക്കുകയാണ്. സാമൂഹികാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കേരള ജനത ഉണർന്ന് പ്രവർത്തിക്കണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

Advertisement

Author Image

Veekshanam

View all posts

Advertisement

.