ഉദ്ദവ് താക്കറെയെ കടന്നാക്രമിച്ച് കങ്കണ റണാവത്ത്
മുംബൈ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ശിവസേന(യുബിടി) നേതാവ് ഉദ്ദവ് താക്കറെയെ കടന്നാക്രമിച്ച് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. ഉദ്ദവിന്റെ ഇത്രയും മോശം തോല്‍വി ഞാന്‍ പ്രതീക്ഷിച്ചിരുന്നതാണ്. സ്ത്രീകളെ അപമാനിച്ച രാക്ഷസനാണ് അദ്ദേഹമെന്ന് കങ്കണ വിമര്‍ശിച്ചു. നരേന്ദ്ര മോദി അജയ്യനായി മാറിയതാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
സ്ത്രീകളെ ബഹുമാനിക്കുകയും അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ആരൊക്കെയാണെന്നു നോക്കി ദൈവത്തെയും രാക്ഷസനെയും തിരിച്ചറിയാനാകും. അവര്‍ എന്റെ വീട് തകര്‍ക്കുകയും എന്നെ അധിക്ഷേപിക്കുകയും ചെയ്തവരാണ്. അതിനെല്ലാം തിരിച്ചുകിട്ടും. ഉദ്ദവ് താക്കറെയുടെ ഈ നിലയ്ക്കുള്ള താല്‍വി താന്‍ പ്രതീക്ഷിച്ചിരുന്നതാണെന്നും കങ്കണ പറഞ്ഞു.
2020ല്‍ ഉദ്ദവ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായ കാലത്താണ് ബാന്ദ്ര വെസ്റ്റിലെ കങ്കണയുടെ ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയത്. അനധികൃതമായി നിര്‍മിച്ചതാണെന്നു കാണിച്ചായിരുന്നു മുംബൈ കോര്പറേഷന് ഭരണകൂടത്തിന്റെ നടപടി. പിന്നീട് ബോംബെ ഹൈക്കോടതി നടപടി സ്റ്റേ ചെയ്യുകയും നഷ്ടപരിഹാരത്തിനായി ഉത്തരവിടുകയും ചെയ്തിരുന്നു.