For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ബോഡി ഷെയ്മിങ്ങിൽ പ്രതികരിച്ച് കനിഹ

02:28 PM Feb 14, 2024 IST | ലേഖകന്‍
ബോഡി ഷെയ്മിങ്ങിൽ പ്രതികരിച്ച് കനിഹ
Advertisement

ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കനിഹ. താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്. മലയാളത്തിലും തമിഴ്, തെലുങ്ക് സിനിമകളിലും സജീവമായ താരമാണ് കനിഹ. മലയാളത്തിൽ ഭാഗ്യദേവത, പഴശിരാജ, ക്രിസ്ത്യൻ ബ്രദേഴ്‌സ് തുടങ്ങീ സിനിമകളിലൂടെ മികച്ച പ്രകടനമാണ് കനിഹ കാഴ്ച്ചവെച്ചത്. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ വരുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ചും ബോഡി ഷെയ്മിംഗിനെ കുറിച്ചും സംസാരിക്കുകയാണ് കനിഹയിപ്പോൾ.

Advertisement

നെഗറ്റീവ് കമന്റുകൾ ആത്മവിശ്വാസത്തെ തകർക്കുമെന്നും വേദനിപ്പിക്കുന്നതാണെന്നും കനിഹ പറയുന്നു. അമ്പലത്തിൽ പോകുമ്പോഴും ബീച്ചിൽ പോകുമ്പോഴും എന്താണ് ധരിക്കേണ്ടതെന്ന് തനിക്കറിയാം. ഷോർട്‌സ് ധരിച്ചെന്ന് കരുതി മോശം സ്ത്രീയാകില്ലെന്നും കനിക പറയുന്നു.

കനിഹയുടെ പറയുന്നത് ഇങ്ങനെ,

'അത്തരം കമന്റുകൾ ആത്മാവിശ്വാസത്തെ തകർക്കും, പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ശരീരം ഒരുപാട് മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഹോർമോണും പ്രെഗ്‌നൻസിയുമൊക്കെയായി. ആർത്തവത്തിന് മുമ്പ് ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. തന്റെ ശരീരത്തിലെ മാറ്റങ്ങളിൽ സ്ത്രീയ്ക്ക് നിയന്ത്രണം കാണില്ല. അതിനാൽ അപ്പിയറൻസിനെപ്പറ്റി തന്നെ കമന്റ് ചെയ്തു കൊണ്ടിരുന്നാൽ അത് വേദനിക്കും.

മോശം കമന്റുകൾ നേരത്തെ ഡിലീറ്റ് ചെയ്യുമായിരുന്നു. പിന്നെ തൊലിക്ക് കട്ടി വച്ചു. ഒരു ഘട്ടം കഴിഞ്ഞതോടെ എന്നെ ബാധിക്കാതായി. ആരോ ഏതോ ഐഡിയിൽ ഒളിച്ചിരുന്ന് ഇടുന്ന കമന്റിന് ഞാനൊരു മറുപടി നൽകി എന്തിനാണ് അവരെ വളർത്തുന്നത്. കൂടുതലും വൃത്തികെട്ട കമന്റുകളാണ്. ശരീരഭാഗങ്ങളെക്കുറിച്ച് സംസാരിക്കുന്നതാണ്. ഞാൻ അതിനെയെല്ലാം അവഗണിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടക്കത്തിൽ വല്ലാതെ വേദനിച്ചിരുന്നു.

നിങ്ങളുടെ വീട്ടിലെ സ്ത്രീകൾക്കുള്ളതൊക്കെ തന്നെയല്ലേ എനിക്കുമുള്ളത്. പക്ഷെ ഇപ്പോൾ അതെല്ലാം അവഗണിക്കാൻ പഠിച്ചു. സ്ത്രീയെന്ന നിലയിലും നടി എന്ന നിലയിലും വല്ലാതെ ബാധിച്ചിരുന്നു. എന്നാലിന്ന് അതിനോടൊക്കെ യൂസ്ഡ് ആയി. പഴകിപ്പോയി. അവരെ മാറ്റാനാകില്ല. ആകെ സാധിക്കുക കമന്റുകൾ ഡിലീറ്റാക്കുക എന്നത് മാത്രമാണ്.

ഒരു സ്ത്രീ, നടി എന്ന നിലയിൽ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോൾ എന്തുതരം കമന്റുകളായിരിക്കും വരിക എന്നെനിക്ക് ബോധ്യമുണ്ട്. ഷോർട്സ് ഇട്ട് ഫോട്ടോ പോസ്റ്റ് ചെയ്താൽ സെക്സി ലെഗ്സ് എന്നായിരിക്കും കമന്റ്. അതിനെയൊക്കെ നോക്കി ജീവിക്കുന്നതിൽ അർത്ഥമില്ല. പിന്നെ ഞാൻ സാരിയുടുത്ത ചിത്രം പോസ്റ്റ് ചെയ്താലും അവർ കമന്റ് ചെയ്യും. അവർക്കങ്ങനെ വേർതിരിവൊന്നുമില്ല.

അങ്ങനെയുള്ള അവരെ ബോധ്യപ്പെടുത്തി ജീവിക്കാൻ നോക്കിയാൽ എനിക്ക് എന്റെ ജീവിതമാകും നഷ്ടപ്പെടുക. ഞാൻ ബീച്ചിൽ പോയപ്പോൾ ഷോർട്ട്സ് ധരിച്ച ചിത്രം പോസ്റ്റ് ചെയ്തിരുന്നു. നിങ്ങളൊരു അമ്മയല്ലേ, ഇങ്ങനെയുള്ള വസ്ത്രമാണോ ധരിക്കുന്നത് എന്നായിരുന്നു കമന്റ്. നിങ്ങളെ ഹോംലി ആയിട്ടാണ് കണ്ടതെന്നാണ് പറയുന്നത്. ആദ്യം തന്നെ പറയട്ടെ, എന്നെ ഹോംലി ആയി കാണാൻ ഞാൻ പറഞ്ഞിട്ടില്ല.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.