കൻവർ തീർത്ഥയാത്ര; ഭക്ഷണശാല ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തരവിന്, സുപ്രീംകോടതി സ്റ്റേ
ന്യൂഡൽഹി: കൻവർ തീർത്ഥയാത്രാ വഴികളിലെ ഭക്ഷണശാലകളില്‍ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകളുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഉത്തരവിനെതിരായ വിവിധ ഹർജികള്‍ പരിഗണിച്ച സുപ്രീംകോടതി ജഡ്ജിമാരായ ഋഷികേഷ് റോയ്, എസ് വി എൻ ഭാട്ടി എന്നിവരുടെ ബെഞ്ച് സംസ്ഥാന സർക്കാരുകള്‍ക്ക് നോട്ടീസയച്ചു.
അതേസമയം, ഏത് തരത്തിലുള്ള ഭക്ഷമാണ് വിതരണം ചെയ്യുന്നതെന്ന് ഹോട്ടലുകളില്‍ പ്രദർശിപ്പിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. വിവിധ വ്യക്തികള്‍ നല്‍കിയ ഹർജികളാണ് കോടതി പരിഗണിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയിത്രയും സന്നദ്ധ സംഘടനകളുമടക്കം സർക്കാർ ഉത്തരവുകള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഉത്തരവ് വിഭാഗീയത വളർത്താൻ കാരണമാകുമെന്നും ഒരു വിഭാഗക്കാർക്കെതിരെ സാമ്ബത്തിക ഭ്രഷ്ട് കല്‍പിക്കാൻ സാഹചര്യം ഒരുക്കുമെന്നുമാണ് ഹർജിക്കാർ വാദിച്ചത്.