അർജുന്റെ രക്ഷാപ്രവർത്തനത്തിൽ അലംഭാവം ഉണ്ടായിട്ടുണ്ടെങ്കിൽ കർണാടക സർക്കാർ സമാധാനം പറയേണ്ടി വരും: കെ സി വേണുഗോപാല്‍
02:25 PM Jul 22, 2024 IST
|
Online Desk
Advertisement
ന്യൂഡൽഹി: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ രക്ഷാപ്രവർത്തനത്തിൽ അലംഭാവം ഉണ്ടായിട്ടുണ്ടെങ്കിൽ കർണാടക സർക്കാരും സമാധാനം പറയേണ്ടി വരുമെന്ന് കെ സി വേണുഗോപാല്‍ എംപി. നിർഭാഗ്യകരമായ സംഭവമാണ് നടന്നത്. ഏതെങ്കിലും തരത്തിലുള്ള അലംഭാവം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരായവരെല്ലാം സമാധാനം പറയേണ്ടതായി വരും. സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. കോൺഗ്രസ് ഭരിക്കുന്ന സർക്കാരിനും ഉത്തരവാദിത്തമുണ്ട്. അർജുന്റെ സഹോദരിയുമായി സംസാരിച്ചിരുന്നുവെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
Advertisement
Next Article