Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കരുവന്നൂർ: സിപിഎം ഓഫീസിലുള്ള ഉപസമിതി റിപ്പോർട്ട് ഇഡി പിടിച്ചെടുക്കണം; അനിൽ അക്കര

02:18 PM Nov 08, 2023 IST | Veekshanam
Advertisement

തൃശ്ശൂർ: ഉന്നത സിപിഎം നേതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തൃശൂർ സിപിഎം ജില്ലാ സെക്രട്ടറി എംഎം വർഗീസിനെ ഇഡി ചോദ്യം ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. സിപിഎം ഓഫീസിലുള്ള ഉപസമിതി റിപ്പോർട്ട് ഇഡി റെയ്ഡ് നടത്തി പിടിച്ചെടുക്കണമെന്ന് അനിൽ അക്കര പറഞ്ഞു. എംഎം വർഗീസിനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് അനിൽ അക്കരയുടെ പ്രതികരണം. കരുവന്നൂരിലെ സിപിഎം ഉപസമിതി, പാർലമെന്ററി സമിതി റിപ്പോർട്ട് ഇഡിക്ക് മുന്നിൽ ഹാജരാക്കണമെന്ന് അനിൽ അക്കര ആവശ്യപ്പെട്ടു. അനധികൃത ലോണുകളുടെ വിവരം ഉപസമിതി റിപ്പോർട്ടിലുണ്ട്. 2 കുറിക്കമ്പനികൾക്ക് ലോൺ ശുപാർശ ചെയ്തു. അതിന് കൈക്കൂലി വാങ്ങി. ഇതിൽ പങ്കില്ലെങ്കിൽ പാർട്ടി രേഖ ഹാജരാക്കാൻ ധൈര്യമുണ്ടോ ? ഉപസമിതി റിപ്പോർട്ട് ഇഡി റെയ്ഡ് നടത്തി പിടിച്ചെടുക്കണമെന്നും അനിൽ അക്കര പറഞ്ഞു. ലൈഫ്മിഷൻ കോഴ കേസിൽ പ്രതികളിൽ നിന്ന് 10 കോടി സ്വത്ത് കണ്ടെത്തിയത് സ്വാഗതാർഹമാണ്. ശിവശങ്കരൻ ഉൾപ്പെടെയുള്ളവരിൽ നിന്ന് കണ്ടുകെട്ടിയത് മുഖ്യമന്ത്രിയിൽ നിന്ന് കണ്ടുകെട്ടിയതിന് തുല്യമാണെന്നും അക്കര കൂട്ടിച്ചേർത്തു.

Advertisement

Tags :
kerala
Advertisement
Next Article