Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കായംകുളം എൻ ആർ ഐ ഇരുപതാം വാർഷികം സൂര്യാ മെഗാഷോ അഗ്നി-3 അരങ്ങേറി

02:56 PM May 07, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement
Advertisement

കുവൈറ്റ് സിറ്റി: കായംകുളം NRIs-ന്‍റെ ഇരുപതാം വാർഷിക ആഘോഷങ്ങൾ അബ്ബാസിയ, ആസ്‌പയർ  ഇന്ത്യൻ  ഇന്‍റെർനാഷണൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി.  മികച്ച സംഗീത-നൃത്തധിഷ്‌ഠിത സ്റ്റേജ്ഷോയുമായി  കലാസ്വാദകരെ വിസ്മയിപ്പിച്ചിട്ടുള്ള സൂര്യാകൃഷ്ണമൂർത്തി വാർഷിക പരിപാടി ഉത്‌ഘാടനം ചെയ്തു. ചടങ്ങിൽ കുവൈറ്റിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയും, സ്ഥാപനങ്ങളെയും ആദരിച്ചു. മുസ്തഫ ഹംസ (മെട്രോ മെഡിക്കൽ ഗ്രൂപ്പ്), കെ. എസ് വറുഗീസ് (ഗൾഫ് അഡ്വാൻസ് ടെക്നോളജി), ജെഫ് ചാക്കോ (മൈൻഡ് ട്രീ), അൽ-മുല്ല എക്സ്ചേഞ്ച്, അൽ-അൻസാരി എക്സ്ചേഞ്ച് എന്നിവർ സൂര്യ കൃഷ്ണമൂർത്തിയിൽ നിന്നും ആദരം ഏറ്റുവാങ്ങി.

പരിപാടികളോടനുബന്ധിച്ചു പുറത്തിറക്കിയ സോവനീറിന്‍റെ  പ്രകാശനം, കൺവീനർ സതീഷ് സി. പിള്ളക്ക് നൽകി കൊണ്ട്  സൂര്യാകൃഷ്ണമൂർത്തി നിർവഹിച്ചു. പ്രസിഡൻറ് ബി.എസ്. പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി വഹാബ് റഹ്‌മാൻ സ്വാഗതവും, പ്രോഗ്രാം കൺവീനർ കെ.ജി ശ്രീകുമാർ നന്ദിയും രേഖപ്പെടുത്തി. റോമാ സിൻജിത്തിന്‍റെ പ്രാർത്ഥന ഗാനവും, പാർവ്വതി കൃഷ്ണകുമാറിന്‍റെ അവതരണവും പരിപാടിക്ക് കൂടുതൽ മിഴിവേകി.

തുടർന്ന് സൂര്യാ കൃഷ്ണമൂർത്തി ആവിഷ്കരിച്ചിട്ടുള്ള 112-മത് കലാസൃഷ്ടിയായ അഗ്നി-3 അരങ്ങേറി. ഗോപാലകൃഷ്ണൻ, ബിജു പാറയിൽ, അരുൺസോമൻ, സിനിജിത്, വിപിൻ മാങ്ങാട്, മനോജ്റോയ്, സാദത്ത്, സജൻഭാസ്കരൻ,  അമീൻ, അനീഷ്ആനന്ദ്, ബിജുഖാദർ, രഞ്ജിത്ത്, മധുക്കുട്ടൻ, അനീഷ്സ്വാമിനാഥൻ, ഹരി പത്തിയൂർ എന്നിവർ നേതൃത്വം നൽകി.

Advertisement
Next Article