Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സൂര്യാ കൃഷ്ണ മൂർത്തിയുടെ മെഗാ സ്റ്റേജ് ഷോ 'അഗ്നി - 3' മെയ് മൂന്നിന് വെള്ളിയാഴ്ച്ച

01:55 AM May 02, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement
Advertisement

കുവൈറ്റ് സിറ്റി : മലയാളികളെ കലാസ്വാദനത്തിന്റെ ഔന്നത്യത്തിലേക്കു നയിക്കാൻ വമ്പൻ സ്റ്റേജ് ഷോ യുമായി സൂര്യാ കൃഷ്ണ മൂർത്തിതന്റെ ടീമുമായി വീണ്ടും കുവൈറ്റിലെത്തും. മികച്ച സംഗീത - നൃത്താധിഷ്ടിത സ്റ്റേജ് ഷോ കളുമായി കലാസ്വാദകരെ വിസ്മയിപ്പിച്ചിട്ടുള്ള ശ്രീ സൂര്യാ കൃഷ്ണ മൂർത്തിയുടെ മെഗാ സ്റ്റേജ് ഷോ 'അഗ്നി - 3 മെയ് മൂന്നിന് വെള്ളിയാഴ്ച്ച അബ്ബാസ്സിയയിലെ ആസ്പയർ സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും. കായംകുളം എൻ ആർ ഐ സിന്റെ ബാനറിൽ നടക്കുന്ന ഈ പരിപാടി ശ്രീ സൂര്യാ കൃഷ്ണമൂർത്തി ആവിഷ്കരിച്ചിട്ടുള്ള 112 - മത് കലാ പ്രദർശനമാണ്. സൂര്യാ യുടെ നാമധേയത്തിൽ ഇതിനോടകം അവതരിപ്പിച്ചിട്ടുള്ള 111 മികച്ച കാലപ്രദര്ശനങ്ങൾ എഴുനൂറിലധികം വേദികളിൽ അവതരിപ്പിച്ചുകൊണ്ട് കലാസ്വാദകരുടെ മുക്തകണ്ഠ പ്രശംസ നേടിയിട്ടുണ്ട് .

പതിവിൽ നിന്നും വ്യത്യസ്തമായി സംഗീതം, സിനിമ തുടങ്ങിയ സാർവലൗകിക കലാ മിശ്രിതങ്ങൾ സംയോജിപ്പിച്ചുകൊണ്ടുള്ള വമ്പിച്ച കലാ വിരുന്ന് ആയിരിക്കും കുവൈറ്റിൽ അരങ്ങേറുക. വിവിധ ശ്രേണികളിൽ നിപുണരായ പന്ത്രണ്ടിലധികം കലാകാരൻമാർ ശ്രീ സൂര്യാകൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ ഇതിനായി എത്തിച്ചേരും. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തോടെയാകും പരിപാടികൾ ആരംഭിക്കുക. സാംസ്‌കാരിക സമ്മേളനത്തിൽ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച അഞ്ചു പ്രമുഖ വ്യക്തികളെ ആദരിക്കുന്നുണ്ട്.

ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം ക്ലിനിക്കൽ സൗകര്യങ്ങളോടുകൂടിയുള്ള ഒരു ഡയാലിസ് യുണിറ്റ് സ്ഥാപിച്ചു നിർദ്ധനരായവർക്ക് സൗജന്യ ചികിത്സാ സൗകര്യം ഒരുക്കുക എന്നതാണ് . തലത്തിലുമുള്ള കലാസ്വാദകരുടെയും സഹകരണം സംഘാടകർ അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രവേശനം വിവിധ ഗ്രുപ്പ് പാസ്സുകൾ ആയി നിയന്ത്രിക്കുമെങ്കിലും 99293929, 50985192, 99170905, 65020092 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് വളരെ ലളിതമായി കലാസ്വാദകർക്ക് പ്രവേശന പാസ്സുകൾ കരസ്ഥമാക്കാവുന്നതാണ്. ഇതുസംബന്ധിച്ച് അബ്ബാസിയ പോപ്പിൻസ് ഹാളിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ കായംകുളം എൻ ആർ ഐ അസ്സോസിയേഷൻ പ്രസിഡന്റ് ശ്രി ബി എസ പിള്ള, ജനറൽ സെക്രട്ടറി ശ്രീ അബ്ദുൽവഹാബ് , പ്രോഗ്രാം കൺവീനർ ശ്രീ കെ.ജി.ശ്രീകുമാർ എന്നിവരും മെട്രോ പ്രതിനിധി അഞ്ജലി യും സംബന്ധിച്ചു. ഗോപാലകൃഷ്ണൻ, ബിജു പാറയിൽ, അരുൺസോമൻ, സിനിജിത്, വിപിൻ മാങ്ങാട്, മനോജ് റോയ്, സാദത്ത്, സജൻ എന്നിവർ പങ്കെടുത്തു.

Advertisement
Next Article