Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കളത്തിൽ അബ്ദുറഹ്മാന്റെ നിര്യാണത്തിൽ കെ.ഡി.എൻ. അനുശോചന യോഗം നടത്തി.

01:20 AM May 29, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement
Advertisement

കുവൈറ്റ് സിറ്റി : കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ഫൗണ്ടർ മെമ്പറും സജീവ പ്രവർത്തകനുമായിരുന്ന കളത്തിൽ അബ്ദുറഹ്മാന്റെ ആകസ്മിക വിയോഗത്തിൽ അനുശോചന യോഗം നടത്തി.അബ്ബാസിയ പോപ്പിൻസ് ഹാളിൽ ചേർന്ന അനുശോചന യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് സന്തോഷ് പുനത്തിൽ അധ്യക്ഷത വഹിച്ചു. കുവൈറ്റിലെ സാമൂഹ്യ പ്രവർത്തകൻ സിദ്ദിഖ് വലിയകത്ത്, എഴുത്തുകാരൻ ധർമരാജ് മടപ്പള്ളി, കെ.ഡി.എൻ.എ അഡ്വൈസറി ബോർഡ് അംഗങ്ങളായ കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ, വൈസ് പ്രെസിഡന്റുമാരായ അസീസ് തിക്കോടി, ഷിജിത് കുമാർ ചിറക്കൽ, ചാരിറ്റി സെക്രട്ടറി ഉബൈദ് ചക്കിട്ടക്കണ്ടി, മെമ്പർഷിപ് സെക്രെട്ടറി വിനയൻ കാലിക്കറ്റ് , വനിതാ വിഭാഗം ആർട്സ് ആൻഡ് കൾച്ചറൽ സെക്രട്ടറി ചിന്നു ശ്യാം , സാൽമിയ ഏരിയ പ്രസിഡന്റ് സമീർ കെ.ടി, അബ്ബാസിയ ഏരിയ ജനറൽ സെക്രട്ടറി ഷമീർ പി.സ്, ഹാരിസ് ബഡനേരി, ഫർവാനിയ ജനറൽ സെക്രട്ടറി രജീഷ് സ്രാങ്കിൻ്റകം, മുൻ വനിതാ വിഭാഗം ജനറൽ സെക്രട്ടറി സുഹറ അസീസ് എന്നിവർ അദ്ദേഹത്റിന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് സംസാരിച്ചു.

ഉദാത്തമായ മാതൃക കാണിച്ചുകൊണ്ട് ഒരു സമൂഹ ജീവി എന്ന നിലയിൽ ആന്തരിച്ച കളത്തിൽ അബ്ദുൾറഹിമാൻ എന്നും സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിച്ചു എന്നും സംഘടനയുടെ രൂപീകരണത്തിൽ നേതൃത്വപരമായ പങ്കു വഹിച്ചു എന്നും വിവിധ പ്രാസംഗികർ അദ്ദേഹത്തെ ഓർത്തെടുത്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി ഫിറോസ് നാലകത്ത് സ്വാഗതവും ട്രഷറർ മൻസൂർ ആലക്കൽ നന്ദിയും അറിയിച്ചു. ശ്യാം പ്രസാദ്, ഷഫാന ഷമീർ എന്നിവർ പരിപാടി ഏകോപിച്ചു.

Advertisement
Next Article