കെ.ഡി.എൻ.എ. സാൽമിയ ഏരിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു !
കുവൈറ്റ് സിറ്റി : കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) കുവൈറ്റ് 2024-2025 വർഷത്തേക്കുള്ള സാൽമിയ ഏരിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു ഡിസംബർ 15 ന് സാൽമിയ ഇൻഫിനിറ്റി എഡ്യൂക്കേഷൻ സെന്ററിൽ നടന്ന ഏരിയ ജനറൽ ബോഡിയോഗത്തിൽ സമീർ കെ.ടി. അധ്യക്ഷനായിരുന്നു. കേന്ദ്ര ജനറൽ സെക്രട്ടറി സുബൈർ എം.എം ഉത്ഘാടനം നിർവഹിച്ചു. കെ.ഡി.എൻ.എ യുടെ പ്രവർത്തനങ്ങൾ ഉർജ്ജിതപ്പെടുത്തുന്നതിനുള്ള നടപടികളെകുറിച്ച യോഗം ചർച്ച ചെയ്തു.
2022-2023 വര്‍ഷങ്ങളിലെ പ്രവർത്തനങ്ങൾവിലയിരുത്തി പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കെ.ഡി.എൻ.എ ഓഡിറ്റർ അസീസ് തിക്കോടി നിരീക്ഷകനായി 2024-2025 വർഷത്തേക്കുള്ള സാൽമിയ ഏരിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സമീർ കെ.ടി (പ്രസിഡണ്ട്) അനസ് പുതിയൊട്ടിൽ (വൈസ് പ്രസിഡന്റ്) ഷംസീർ വി.എ (ജനറൽ സെക്രട്ടറി) ബിപിൻ തോമസ് (ജോയന്റ് സെക്രെട്ടറി) പ്രജിത് പ്രേം (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. സാൽമിയയിൽ നിന്നുള്ള സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങളായി ബഷീർ ബാത്ത, സുബൈർ എം.എം, സുരേഷ് മാത്തൂർ , അസീസ് തിക്കോടി, നാസർ തിക്കോടി, ഫിറോസ് നാലകത്ത് എന്നിവരെയും സാൽമിയയിൽ നിന്നുള്ള വുമൺസ് ഫോറം സെൻട്രൽ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്കുള്ള ഏരിയ പ്രതിനിധികളായി ലസിത ജയപ്രകാശ്, അഷീക ഫിറോസ്, ജസീല സമീർ എന്നിവരെയും തെരെഞ്ഞെടുത്തു.
അഡ്വൈസറി ബേർഡ് മെമ്പർ സുരേഷ് മാത്തൂർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു. ഷംസീർ വി.എ, സ്വാഗതവും പ്രജിത് പ്രേം നന്ദിയും അറിയിച്ചു.