കെഡിപി കലാജാഥയ്ക്ക് നാളെ തുടക്കം
കൊച്ചി: കേരള ഡെമോക്രാറ്റിക് പാര്‍ട്ടി സംഘടിപ്പിക്കുന്ന 'ജയഭേരി' രാഷ്ട്രീയ കലാജാഥയ്ക്ക് നാളെ മറൈന്‍ഡ്രൈവില്‍ തുടക്കമാവും. പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കലാജാഥ ഫ്ലാഗ് ഓഫ് ചെയ്യും. മറൈന്‍ ഡ്രൈവ് ഐ.ജി. ഓഫീസിന് എതിര്‍വശം രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ കെഡിപി സംസ്ഥാന പ്രസിഡന്റ് സലിം പി മാത്യു അദ്ധ്യക്ഷത വഹിക്കും. പാലാ എംഎല്‍എ മാണി.സി.കാപ്പന്‍ മുഖ്യ പ്രഭാഷണം നടത്തും. ടി.ജെ.വിനോദ് എംഎല്‍എ, ഡൊമനിക് പ്രസന്റേഷന്‍, മുഹമ്മദ് ഷിയാസ്, സുള്‍ഫിക്കര്‍ മയൂരി, കടകംപള്ളി സുകു, ബാബു തോമസ്, സിബി തോമസ്, സാജു എം ഫിലിപ്പ്, സുരേഷ് വേലായുധന്‍, പ്രദീപ് കരുണാകരന്‍ പിള്ള, ലത മേനോന്‍, പി.എസ്.പ്രകാശന്‍, ഏലിയാസ് മണ്ണപ്പള്ളി, എന്‍.ഒ.ജോര്‍ജ്ജ്, അഡ്വ.സുജ ലക്ഷ്മി, മന്‍സൂര്‍ റഹ്മാനിയ, നവീന്‍ ശശിധരന്‍, തുടങ്ങി യുഡിഎഫിന്റെയും കെഡിപിയുടെയും സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും. കലാജാഥ ഏപ്രില്‍ 12 മുതല്‍ 24 വരെ വിവിധ നിയോജകമണ്ഡലങ്ങളില്‍ പര്യടനം നടത്തും.