Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കെ.ഇ.എ. മൊട്രേ മെഡിക്കൽസ് കാസർഗോഡ് ഉത്സവ് മാർച്ച് 1ന് : റഫീക്ക്അഹമ്മദിന് അവാർഡ്!

05:54 PM Feb 28, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ് സിറ്റി : കെ.ഇ.എ. കുവൈത്ത് പത്തൊമ്പതാം വാർഷികം 'മൊട്രേ മെഡിക്കൽസ് കാസർഗോഡ് ഉത്സവ് 24' മാർച്ച് ഒന്നിന്ന് നടക്കും. ആറാമത് കമ്യൂണിറ്റി എക്സലൻസി അവാർഡിനു കുവൈത്തിലെ യുവ ബിസ്നസുകരാനും മാംഗോ ഹൈപ്പർ എം.ഡി റഫീക്ക് അഹമ്മദിനെ തിരെഞ്ഞടുത്തു. ജീവകാരുണ്യ പ്രവർത്തനമേഖലയിൽ സജീവ സനിദ്ധ്യമാണ് ശ്രീ റഫീഖ് അഹമ്മദ്. മാർച്ച് ഒന്നിന്ന് നടക്കുന്ന മൊട്രേ മെഡിക്കൽസ് കാസർഗോഡ് ഉത്സവ് 24 വേദിയിൽ വെച്ചു അവാർഡ് വിതരണം ചെയ്യും. മാർച്ച് ഒന്നിന് വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതൽ 8 മണി വരെ വിവിധ പരിപാടികളോടെ അബ്ബാസിയ അസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് ആണ് കാസർഗോഡ് ഉത്സവ്൨൪ അരങ്ങേറുക.

Advertisement

പ്രശസ്ത പിന്നണി ഗായകനായ മോജോ ഫെയിം ദീപക് നായർ, ഐഡിയ സ്റ്റാർ സിംഗർ ഫെയിം ഇമ്രാൻ ഖാൻ , മലയാള മനോരമ സുപ്പർ ഫോർ & സ്കോഡ ഡിക്കാൻ ബിറ്റ്സ് ഫെയിം കീർത്തന പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക കണ്ണൂർ സിനത്ത്എന്നിവർ ചേർന്ന് ഗാനവിസ്മയം തീർക്കും. മറ്റു കല പരിപാടികളുമുണ്ടാവും. സങ്കടന നേതാക്കളും പ്രശസ്ത വ്യക്തികളും പങ്കെടുക്കുന്ന പൊതു സമ്മേളനത്തിന് മുന്നോടിയായി ചിത്രരചന, ഫാഷൻ ഷോ, മൈലാഞ്ചി ഇടൽ, ഡബ്‌സ്‌ മാഷ്, കേക്ക് നിർമ്മാണം എന്നിവയിൽ മത്സരങ്ങളും അരങ്ങേറും. ശക്തമായ സംഘടനാ അടിത്തറയും ഒട്ടേറെ പ്രവാസി വ്യവസായികളുടെ ശക്തമായ പിന്തുണയുമുള്ള കെ ഇ എ യുടെ കാസർഗോഡ് ഉത്സവ് '24 മികച്ച ദൃശ്യ ശ്രവ്യ അനുഭവങ്ങൾ തീർക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

സംഘടനയുടെ മുന്‍ ചീഫ് പാട്രനായിരുന്ന സഗീർ തൃക്കരിപ്പൂരിന്‍റെ സ്മരണാർത്ഥമുള്ള കുടിവെള്ള പദ്ധതി നാട്ടില്‍ നടത്തി വരുന്നു. നിരവധി പേർ ഇതിന്‍റെ ഗുണഭോക്താക്കളായി. നിലവില്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഈ പദ്ധതി നടപ്പാക്കി വരുന്നു. മൂന്നാമത്തെ സ്കൂളിലാണ് പദ്ധതി ഇപ്പോള്‍ നടപ്പാക്കുന്നത്. നാട്ടിലേക്ക് തിരിച്ചു പോയ സംഘടനാംഗങ്ങള്‍ക്ക് ഒരുമിച്ച് കൂടാനുള്ള വേദി എന്ന നിലയ്ക്ക് ഹോം കമ്മറ്റി രൂപീകരിച്ചു. കുവൈത്തില്‍ കസ്രഗോഡ് ഉത്സവം നടത്തുന്നപോലെ നാട്ടില്‍ കുവൈത്ത് ഫെസ്റ്റ് എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നു. നാട്ടിലുള്ള കുടുംബത്തിന് ഒരുമിച്ച് കൂടാനുള്ള ഒരു വേദിയാണിത്. ഈ പരിപാടിയില്‍ വച്ച് കുട്ടികള്‍ക്കുള്ല വിദ്യാഭ്യാസ അവാർഡ് വിതരണം അരങ്ങേറുന്നു. ലക്ഷക്കണക്കിന് രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് സംഘടന കഴിഞ്ഞ കാലങ്ങളില്‍ നടത്തിയത്. നാട്ടിലെ ക്ഷേമപ്രവർത്തനങ്ങള്‍ക്കുള്ള ധനസമാഹരണാർത്ഥം ആണ് കസ്രഗോഡ് ഉത്സവം നടത്തുന്നത്.

മെട്രോ മെഡിക്കൽ ഗ്രുപ്പ് കോർപ്പറേറ്റ് ഓഫിസ് ഓഡിറ്റോറിയത്തിൽ നടന്ന പത്രസമ്മേളനത്തില്‍ രാമകൃഷ്ണന്‍ കള്ളാർ, (പ്രസിഡന്‍റ്) ഹമീദ് മധൂർ (ജനറൽ സെക്രട്ടറി), മുസ്തഫ ഹംസ (സി ഇ ഓ മെട്രോ), സലാം കളനാട് (അഡ്വൈസറി ബോർഡ്), ഫൈസല്‍ സി എച്ച് (ഓർഗനൈസിങ് സെക്രട്ടറി), ശ്രീനിവാസന്‍ (പ്രോഗ്രാം കണ്‍വീനർ), റഫീഖ് ഒളവറ മീഡിയ കൺവീനർ) സുരേന്ദ്രൻ മുങ്ങത്ത് (ജോയിന്റ് കൺവീനർ) എന്നിവർ പങ്കെടുത്തിരുന്നു.

Advertisement
Next Article