For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കെഫാക് ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് അന്തർജില്ലാ ഫുട്ബോൾ പുരോഗമിക്കുന്നു!

കെഫാക് ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് അന്തർജില്ലാ ഫുട്ബോൾ പുരോഗമിക്കുന്നു
Advertisement
Advertisement

കുവൈറ്റ് സിറ്റി : ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് മായി സഹകരിച്ചു കെഫാക് നടത്തുന്ന അന്തർ ജില്ലാ ഫുട്ബാൾ ടൂർണമെന്റ്പുരോഗമിക്കുന്നു. വെള്ളിയാഴ്ച നടന്ന മത്സരങ്ങളിൽ മാസ്റ്റേഴ്സ് ലീഗിൽ എറണാകുളം, ഫോക്ക് കണ്ണൂർ, കെ ഡി എൻ എ കോഴിക്കോട്, മലപ്പുറം ജില്ലാ ടീമുകളും സോക്കർ ലീഗിൽ മലപ്പുറം, കെ ഇ എ കാസർഗോഡ്, എറണാകുളം, ട്രാസ്‌ക് തൃശൂർ ജില്ലാ ടീമുകളും സെമിയിൽ പ്രവേശിച്ചു. മാസ്റ്റേഴ്സ് ലീഗിൽ ആദ്യ മത്സരത്തിൽ നിധിൻ നേടിയ ഇരട്ട ഗോളിന്റെ പിൻ ബലത്തിൽ എറണാകുളം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പാലക്കാടിനെ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽ കെ ഡി എൻ എ കോഴിക്കോട് -ട്രാസ്‌ക് തൃശൂർ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു . മൂന്നാം മത്സരത്തിൽ മലപ്പുറം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫോക് കണ്ണൂരിനെ പരാജയപ്പെടുത്തി. മലപ്പുറത്തിന് വേണ്ടി റിയാസ് ബാബു, റിയാസ് എന്നിവർ ഓരോ ഗോൾ നേടി. കണ്ണൂരിന് വേണ്ടി ഉണ്ണി കൃഷ്ണൻ ഗോൾ നേടി. നാലാം മത്സരത്തിൽ കെ ഇ എ കാസർഗോഡ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ടിഫാക് തിരുവനന്തപുരത്തെ പരാജയപ്പെടുത്തി. സിറാജ് ഇരട്ട ഗോൾ നേടി.

സോക്കർ ലീഗിലെ ആദ്യ മത്സരത്തിൽ എറണാകുളം ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പാലക്കാടിനെ പരാജയപ്പെടുത്തി. കൃഷ്ണ ചന്ദ്രൻ, ശബരിനാഥ് എന്നിവരാണ് ഗോളുകൾ നേടിയത്. ഗാലറിയെ ആവേശത്തിലാക്കിയ രണ്ടാം മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ട്രാസ്‌ക് തൃശൂർ കെ ഡി എൻ എ കോഴിക്കോടിനെ പരാജയപ്പെടുത്തി ട്രാസ്‌ക് തൃശൂരിന് വേണ്ടി, ആസിഫ്, രാഹുൽ, ശരത് എന്നിവർ ഓരോ ഗോളുകൾ നേടിയപ്പോൾ കെ ഡി എൻ എ കോഴിക്കോടിന് വേണ്ടി രാഹുൽ, ശ്യാം എന്നിവർ ഓരോ ഗോൾ നേടി. മൂന്നാം മത്സരത്തിൽ കെ ഇ എ കാസർഗോഡ് - ടിഫാക് തിരുവനന്തപുരം മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. നാലാം മത്സരത്തിൽ മലപ്പുറം ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ഫോക് കണ്ണൂരിനെ പരാജയപ്പെടുത്തി. റമീസ് , വസീം, അനീസ് എന്നിവരാണ് ഗോൾ നേടിയത്. മാസ്റ്റേഴ്സ് മത്സരങ്ങളിലെ മോസ്റ്റ് വാല്യൂയബിൾ കളിക്കാരായി നിധിൻ (എറണാകുളം ) റിയാസ് (മലപ്പുറം ) ഹാറൂൺ (കെ ഡി എൻ എ കോഴിക്കോട് ) സിറാജ് (കെ ഇ എ കാസർഗോഡ്)എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. സോക്കർ ലീഗിൽ ശരത് (ട്രാസ്ക് തൃശൂര് ) വസീം (മലപ്പുറം ) സുമിത് (എറണാകുളം ) സിബിൻ (കെ ഇ എ കാസർഗോഡ് ) എന്നിവരാണ് മോസ്റ്റ് വാല്യൂയബിൾ കളിക്കാരായി തിരഞ്ഞെടുക്കപ്പെട്ടത്. അടുത്ത വെള്ളിയാഴ്ച്ച സെമി ഫൈനൽ മത്സരങ്ങൾ നടക്കും.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.