Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കെഫാക് ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് അന്തർജില്ലാഫൂട്ട്ബോൾ ഫോക് കണ്ണൂർ, എറണാകുളം ചാമ്പ്യന്മാർ !

01:09 AM May 13, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement
Advertisement

കുവൈറ്റ് സിറ്റി : കെഫാക് ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് മായി സഹകരിച്ചു കഴിഞ്ഞ ഒരുമാസമായി നടത്തി വരുന്ന അന്തർ ജില്ലാ സോക്കർ & മാസ്റ്റേഴ്സ് ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു . മെയ് 10 നു വെള്ളിയാഴ്ചച്ച വൈകിട്ട് മിശ്രിഫിലെ പബ്ലിക് അതോറിറ്റി യൂത്ത് സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഗ്രാൻഡ് ഫിനാലെ മത്സരങ്ങളിൽ മാസ്റ്റേഴ്സ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ഫോക്ക് കണ്ണൂർ കെ ഡി എൻ എ കോഴിക്കോടിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി തുർച്ചയായ രണ്ടാം സീസണിലും ചാമ്പ്യന്മാരായി. എക്സ്ട്രാ ടൈമിൽ ഷബീർ അലി ആണ് വിജയ ഗോൾ നേടിയത്. സോക്കർ ലീഗിൽ ജാസ് മാക്സ് മലപ്പുറത്തെ ടൈ ബ്രെക്കറിൽ പരാജയപ്പെടുത്തി എറണാകുളം ചാമ്പ്യന്മാരായി. മത്സരത്തിന്റെ മുഴുവൻ സമയവും ശേഷം അധിക സമയത്തും ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചു എറണാകുളത്തിന്റെ ആദ്യ കിരീട നേട്ടമാണ്. മാസ്റ്റേഴ്സ് ലീഗ് ലൂസേഴ്‌സ് ഫൈനലിൽ എറണാകുളത്തെ ടൈ ബ്രെക്കറിൽ പരാജയപ്പെടുത്തി ജാസ് മാക്സ് മലപ്പുറം മൂന്നാം സ്ഥാനം നേടി. സോക്കർ ലീഗിൽ ലൂസേഴ്‌സ് ഫൈനലിൽ കെ ഇ എ കാസർഗോഡ് ട്രാസ്‌ക് തൃശൂരിനെ ടൈ ബ്രെക്കറിൽ പരാജയപ്പെടുത്തി. മത്സരങ്ങൾ വീക്ഷിക്കാൻ നിരവധി പേരാണ് മിശ്രിഫിലെ സ്റ്റേഡിയത്തിൽ എത്തിയത്. മുഖ്യ അതിഥികളായി ഫ്രണ്ട്‌ലൈൻ ലോജിസ്റ്റിക്സ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് മുസ്തഫാ കാരി, അഖിൽ കാരി (ഡയറക്ടർ - ഫ്രണ്ട്‌ലൈൻ ലോജിസ്റ്റിക്സ് ഗ്രൂപ്പ് ) , മിശാരി അൽ മർജാൻ (ഹെഡ് കോച്ച് സാൽമിയ സ്പോർട്ടിങ് ക്ലബ് ) എന്നിവർ കിക്ക് ഓഫ് നിർവ്വഹിച്ചു , ഷബീർ മണ്ടോളി (എം ഡി -ടോം ആൻഡ് ജെറി റെസ്റ്റോറന്റ്) അതിഥിയായി എത്തിയിരുന്നു.

മാസ്റ്റേഴ്സ് ലീഗിൽ ഫെയർ പ്ലേ ട്രോഫിക്ക് തിരുവനന്തപുരവും സോക്കർ ലീഗിൽ ഫോക് കണ്ണൂരും അർഹരായി. കെഫാക് ഫോട്ടോ ഗ്രാഫർ റഹ്‌മാൻസ് ഫോട്ടോ ഗ്രാഫിയുടെ പുതിയ ലോഗോ പ്രകാശനം കെഫാക് മിശാരി അൽ മര്‍ജാൻ നിർവ്വഹിച്ചു .മാസ്റ്റേഴ്സ് ലീഗിൽ ഉണ്ണി കൃഷ്ണൻ (മികച്ച കളിക്കാരൻ & ടോപ് സ്‌കോറർ - ഫോക് കണ്ണൂർ ,) ഹാറൂൺ (ഗോൾ കീപ്പർ -കെ ഡി എൻ എ കോഴിക്കോട് ), അബ്ദുൽ റാഷിദ് (ഡിഫൻഡർ - ജാസ് മാക്സ് മലപ്പുറം) എന്നിവരെയും, സോക്കർ ലീഗിൽ സുമിത് (ഗോൾ കീപ്പർ - എറണാകുളം), റമീസ് (മികച്ച കളിക്കാരൻ - ജാസ് മാക്സ് മലപ്പുറം), ആസിഫ് (ടോപ് സ്‌കോറർ - ട്രാസ്‌ക് തൃശൂർ), ശബരീനാഥ്‌ (ടോപ് സ്‌കോറർ-എറണാകുളം), നിഖിൽ (ഡിഫൻഡർ - എറണാകുളം) എന്നിവരെയും തെരഞ്ഞെടുത്തു.

കെഫാക് പ്രസിഡന്റ് മൻസൂർ കുന്നത്തേരി , സെക്രട്ടറി ജോസ് കാർമെണ്ട് , ട്രഷറർ മൻസൂർ അലി , വൈസ് പ്രസിഡന്റ് മാരായ ബിജു ജോണി , റോബർട്ട് ബെർണാഡ് , അഡ്വൈസർ സിദ്ദിഖ് , മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങൾ ആയ അബ്ദുൾറഹ്മാൻ , ജോർജ്ജ് , നൗഫൽ , ഫൈസൽ ഇബ്രാഹിം , ജോർജ്ജ് ജോസഫ്, നാസർ പള്ളത്, റബീഷ്, ഷനോജ് ഗോപി , ഷുഹൈബ് , ഹനീഫ , നൗഷാദ് കെ സി , റിയാസ് ബാബു , ഉമൈർ അലി, എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.

Advertisement
Next Article