Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കെജ്‌രിവാളിന് ഇളവില്ല; ജാമ്യാപേക്ഷയില്‍ ജൂണ്‍ 5 ന് വിധി

04:47 PM Jun 01, 2024 IST | Online Desk
Advertisement
Advertisement

ഡല്‍ഹി: അരവിന്ദ് കെജ്‌രിവാൾ നാളെത്തന്നെ തിഹാര്‍ ജയിലിലേക്ക് മടങ്ങണം. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ ജൂണ്‍ 5 ന് വിധി പറയാന്‍ ഡല്‍ഹി റൗസ് അവന്യൂ കോടതി മാറ്റിവച്ചു.

ആരോഗ്യ കാരണങ്ങളാല്‍ ജാമ്യം നീട്ടി നൽകണമെന്ന ആവശ്യവുമായാണ് കെജ്‌രിവാൾ കോടതിയെ സമീപിച്ചത്. രോഗിയാണെന്നും ചികില്‍സ ആവശ്യമുണ്ടെന്നും കെജ്‌രിവാളിനുവേണ്ടി അഭിഭാഷകന്‍ വാദിച്ചു. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും കോടതി ഹർജി തള്ളുകയായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ പങ്കെടുക്കാന്‍ ജൂണ്‍ 1 വരെ കര്‍ശന ഉപാധികളോടെ മൂന്നാഴ്ചത്തെ ജാമ്യമാണ് സുപ്രീം കോടതി നല്‍കിയിരുന്നത്.

Tags :
featurednationalnewsPolitics
Advertisement
Next Article