ജയിലിലേക്ക് മടങ്ങും മുമ്പ് വൈകാരിക സന്ദേശവുമായി കെജ്രിവാൾ
ന്യൂഡൽഹി: ജയിലിലേക്ക് തിരികെ പോകും മുൻപ് വൈകാരിക സന്ദേശവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ജൂൺ രണ്ടിന് ജയിലിലേക്ക് മടങ്ങും മുൻപാണ് ഇത്തരത്തിൽ ഒരു സന്ദേശം കെജ്രിവാൾ പങ്കുവെച്ചിരിക്കുന്നത്. എത്രനാൾ ഇവരെന്നെ ജയിലിടുമെന്ന അറിയില്ല. വൈകിട്ട് മൂന്നു മണിക്ക് തിഹാർ ജയിലേക്ക് പോകും. തന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം എന്നും ജീവൻ നഷ്ടമായാലും ഏകാധിപത്യത്തിന് എതിരായ പോരാട്ടം തുടരുമെന്നും കെജ്രിവാൾ പറഞ്ഞു.
ഡൽഹി എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ചിലാണ് അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 21നാണ് ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീം കോടതിയിൽ നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. കെജ്രിവാളിന് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതി വിധി.