Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പോലീസിലെ കാവിവൽകരണം പോലുള്ള ഗുരുതര വിഷയങ്ങളിൽ കേരള സർക്കാർ കണ്ണടച്ച് ഇരുട്ടാക്കുന്നു: കെ.സി വേണുഗോപാൽ

04:19 PM Sep 06, 2024 IST | Online Desk
Advertisement

വളരെ ദൗർഭാഗ്യകരമായ കാര്യങ്ങളാണ് യൂത്ത് കോൺഗ്രസിൻ്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ അരങ്ങേറിയത്. ഒരിക്കലും കേട്ടുകേൾവിയില്ലാത്തവണ്ണം ഒരു ഭരണകക്ഷി എംഎൽഎ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനും പോലീസ് സേനയ്ക്കും നേരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയതിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മാർച്ച് നടത്തിയത്. സംഭവത്തിൽ വിശദീകരണം നൽകുന്നതിന് പകരം പ്രവർത്തകരെ മൃഗീയമായി തല്ലിച്ചതച്ച നടപടി മൃഗീയമാണ്. ഒരു കമ്മ്യൂണിസ്റ്റ് ഗവൺമെൻ്റിൽ നിന്ന് പ്രതീക്ഷിക്കാത്ത നടപടിയായിരുന്നു അത്. കെ.സി വേണുഗോപാൽ പറഞ്ഞു.

Advertisement

പോലീസിനെതിരെ നടപടിയെടുക്കാത്ത മുഖ്യമന്ത്രി രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് നടത്തിയ സമരത്തെ അതേ പോലീസിനെ ഉപയോഗിച്ചുകൊണ്ടാണ് അടിച്ചൊതുക്കിയത്. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് അബിൻ വർക്കിയെയടക്കം ഭയാനകമായി വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇങ്ങനെയാണോ ഇത്തരം സമരങ്ങളെ കൈകാര്യം ചെയ്യുന്നത്? കെ.സി വേണുഗോപാൽ ചോദിച്ചു. കേരളത്തിൽ നടക്കുന്ന ഇത്തരം സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് സിപിഐഎമ്മിൻ്റെ അഖിലേന്ത്യാ നേതൃത്വത്തോട് ആവശ്യപ്പെട്ട കെ.സി വേണുഗോപാൽ ആർഎസ്എസുമായുള്ള സിപിഐഎമ്മിൻ്റെ ബന്ധവും പോലീസ് സേനയിലെ ആർഎസ്എസ് വൽകരണവും പോലുള്ള ഗൗരവകരമായ ആരോപണങ്ങൾ വന്നിട്ടും കേരളത്തിലെ ഗവൺമെൻ്റ് കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും കൂട്ടിച്ചേർത്തു.

Tags :
featurednewsPolitics
Advertisement
Next Article