Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കേരളം വൈദ്യുതി പ്രതിസന്ധിയിൽ

11:38 AM Mar 13, 2024 IST | Online Desk
Advertisement

ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗം വർധിച്ചത് കെഎസ്ഇബിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. ദീർഘകാല കരാർ റാദ്ദാക്കിയത് പുനസ്ഥാപിച്ചെങ്കിലും മൂന്നു കമ്പനികൾ വൈദ്യുതി നൽകാൻ തയാറായിട്ടില്ല. അതിനാൽ ഒരോദിവസം 465 മെഗാവാട്ടിൻ്റെ കുറവ് ഉണ്ടാകുന്നു.

Advertisement

വലിയ തുക കൊടുത്ത് വൈദ്യുതി വാങ്ങി വിതരണം ന‌ടത്താൻ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കെഎസ്ഇബി. വൈദ്യുതി നൽകുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബി കമ്പനികളുമായി പലതവണ ചർച്ച നടത്തിയെങ്കിലും വൈദ്യുതി നൽകാൻ കമ്പനികൾ തയാറായിട്ടില്ല. വേനൽ കടുത്തതോടെ ഒരോ ദിവസവും പീക്ക് ടൈമിൽ അയ്യായിരത്തിലധികം മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിൽ ആവശ്യമുള്ളത് കഴിഞ്ഞ ദിവസം 5031 മെഗാവാട്ട് എന്ന സർവകാല റെക്കോർഡിലുമെത്തി 1600 മെഗാവാട്ടാണ് കേരളത്തിനുള്ള കേന്ദ്ര വിഹിതം, വൈദ്യുത കരാറുകളിലൂടെ 1200 മെഗാവാട്ട്, ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനം 1600 മെഗാവാട്ട്, അങ്ങനെ ആകെ മൊത്തം 4400 മെഗാവാട്ട് ഇത് കഴിഞ്ഞ് ഉപയോഗിക്കുന്ന വൈദ്യുതി വലിയ തുകയ്ക്കാണ് ബോർഡ് വാങ്ങുന്നത്.

മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ആവശ്യപ്രകാരം വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നാളെ യോഗം ചേരും.

Tags :
keralanews
Advertisement
Next Article