Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇഞ്ചക്കാട് എൽപിഎസിന് സ്കൂൾ അക്കാഡമി അവാർഡ്

02:49 PM Nov 20, 2023 IST | Rajasekharan C P
Advertisement

കൊല്ലം: ഐഎസ്ഒ അം​ഗീകാരമുള്ള സ്കൂൾ അക്കാഡമി കേരള ഏർപ്പെടുത്തിയ മികച്ച സ്കൂളിനുള്ള എക്സലന്റ് അവാർഡ് ശാസ്താംകോട്ട വിദ്യാഭ്യസ ഉപജില്ലയിലെ ഇഞ്ചക്കാട് ​ഗവ. എൽപി സ്കൂളിന്. ജില്ലയിൽ ഈ പുരസ്കാരം നേടിയ ഏക സ്കൂളാണിത്. സെന്റ് ​ഗ്രി​ഗോറിയോസ് എച്ച്എസ്എസ് കുമ്പളങ്ങി, സിഎംഐ എൽപിഎസ് കോട്ടയം എന്നീ സ്കൂളുകളും പുരസ്കാരം നേടി. മികച്ച പിടിഎയ്ക്കുള്ള പുരസ്കാരം തിരുവനന്തപുരം ചാങ്ങ ​ഗവ. എൽപിഎസ് സ്കൂളും കരസ്ഥമാക്കി. പടിഞ്ഞാറേ കല്ലട ​ഗവ. എച്ച്എസ് എസ് സുവോളജി അധ്യാപിക ഡോ. എസ് ജയശ്രീ ദേശീയ സ്കൂൾ രത്ന പുരസ്കാരത്തിനും അർഹയായി.
എസ്. സുബൈർ, പി.എം. സുനിൽ കുമാർ, കെ.എം. അബ്ദുൾ ജലാൽ, കെ.വി. ഷീബ, മിനി ചന്ദ്രൻ എന്നിവർക്കും സ്കൂൾരത്ന പുരസ്കാരം ലഭിച്ചു.

Advertisement

Advertisement
Next Article