Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സംസ്ഥാന സ്കൂൾ കായികമേള: പാലക്കാടിന് ഹാട്രിക് കിരീടം

04:30 PM Oct 20, 2023 IST | veekshanam
Advertisement

കുന്നംകുളം: സംസ്ഥാന സ്കൂൾ കായികമേളയിൽ തുടർച്ചയായി മൂന്നാം വട്ടവും ജേതാക്കളായി പാലക്കാട്. 260 പോയിന്റുമായാണ് പാലക്കാട് ജില്ലാ തങ്ങളുടെ ആധിപത്യം നിലനിർത്തിയത്. 168 പോയിന്റുമായി മലപ്പുറം ജില്ലയ്ക്കാണ് രണ്ടാംസ്ഥാനം. 88 പോയിന്റുമായി എറണാകുളം മൂന്നാം സ്ഥാനത്ത് എത്തി.

Advertisement

സ്കൂളുകളിൽ എറണാകുളം മാർ ബസേലിയസിനെ മറികടന്ന് ഐഡിയൽ കടകശ്ശേരി ജേതാക്കളായി. 26 സ്വർണവും 24 വെള്ളിയും 12 വെങ്കലവുമാണ് പാലക്കാട് സ്വന്തമാക്കിയത്. റിലേ ഉൾപ്പെടെയുള്ള മത്സരങ്ങൾ ബാക്കി നിൽക്കെയാണ് പാലക്കാട് കിരീടം ഉറപ്പിച്ചത്.

Tags :
featuredkeralaSports
Advertisement
Next Article