Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

എസ്എഫ്ഐ അഴിഞ്ഞാട്ടം: സർവ്വകലാശാല കലോത്സവം നിർത്തിവെച്ചു; സ്വാഗതം ചെയ്ത് കെ എസ് യു

03:52 PM Mar 11, 2024 IST | Online Desk
Advertisement

എസ്എഫ്ഐ ക്രിമിനലുകളുടെ അഴിഞ്ഞാട്ടത്തെ തുടർന്ന് കേരള സർവകലാശാല കലോത്സവം നിർത്തിവെക്കാൻ തീരുമാനം. വൈസ് ചാന്‍സിലറാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. ഇനി മത്സരങ്ങൾ ഉണ്ടാവില്ല. കഴിഞ്ഞ മത്സരങ്ങളുടെ ഫലവും പ്രഖ്യാപിക്കില്ല. കലോത്സവത്തിന്റെ സമ്മാപന സമ്മേളനവും ഉണ്ടാകില്ലെന്ന് സർവകലാശാല അറിയിച്ചു.

Advertisement

കലോത്സവം ആരംഭിച്ചതുമുതല്‍ പരാതികളും പ്രതിഷേധങ്ങളും തുടര്‍ക്കഥയാവുകയായിരുന്നു. അഞ്ചാംദിവസമായ തിങ്കളാഴ്ചയും കലോത്സവ വേദിയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധധമുണ്ടായി. വിധിനിര്‍ണയത്തെ സംബന്ധിച്ചും അപ്പീലുകളെ സംബന്ധിച്ചുമാണ് തിങ്കളാഴ്ച പ്രതിഷേധമുയര്‍ന്നത്. മത്സരങ്ങള്‍ അനന്തമായി വൈകുന്നതിലും പ്രതിഷേധം ശക്തമായി. ഇതിനിടെയാണ് കലോത്സവം നിര്‍ത്തിവെക്കാന്‍ വൈസ് ചാന്‍സലര്‍ നിര്‍ദേശം നല്‍കിയത്. കലോത്സവവുമായി ബന്ധപ്പെട്ട് ലഭിച്ച മുഴുവൻ പരാതികളും പരിശോധിക്കും. അതിന് ശേഷം മാത്രമേ തീരുമാനമെടുക്കാനാകുവെന്നും അധികൃതര്‍ വ്യക്തമാക്കി. മാര്‍ഗംകളിയില്‍ കോഴ ആരോപണമുയര്‍ന്നതും വിധികര്‍ത്താവ് ഉള്‍പ്പെടെ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതും കഴിഞ്ഞദിവസം വിവാദമായിരുന്നു.

Tags :
keralanews
Advertisement
Next Article