For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കെ എഫ് ഇ 'ക്വിക് ഫ്ലിക്സ്'മെയ് 31-ഡി.പി.എസ്ൽ

കെ എഫ് ഇ  ക്വിക് ഫ്ലിക്സ് മെയ് 31 ഡി പി എസ്ൽ
Advertisement

കുവൈത്ത് സിറ്റി : കുവൈത്ത് ഫിലിം ഇന്തുസിയാസ്റ്റ്സ് (കെ എഫ് ഇ ) മെഗാ പ്രോഗ്രാം 'ക്വിക്ഫ്‌ലിക്സ്' മെയ് 31-നു അഞ്ച് മണി മുതൽ ഡി.പി.എസ് സ്കൂളിൽ നടക്കും. മെഗാ പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്ന സ്പോട്ട് ഫിലിം മത്സരങ്ങളിൽ മലയാള ചലച്ചിത്ര പ്രശസ്ത മലയാള ചലച്ചിത്ര ഡയറക്ടർ ജിനു എബ്രഹാം, ഛായാഗ്രഹൻ സമീർ ഹക്ക് എന്നിവർ ജഡ്ജ്സ് ആയും, പ്രശസ്ത അഭിനയത്രി റീമ കല്ലിങ്കൽ മുഖ്യ അതിഥി ആയുംപങ്കെടുക്കും. പെരിയോനെ എന്ന ആട് ജീവിതത്തിലെ പ്രശസ്ത ഗാനം പാ2ടി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ജിതിൻ രാജ് നേതൃത്വം നൽകുന്ന സംഗീത വിരുന്നും ഒരുക്കുന്നുണ്ട്.

Advertisement

പ്രവേശനം സൗജന്യം ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. (കെ എഫ് ഇ ) യുടെ ഈ വർഷത്തെ രാമു കാര്യാട്ട് ലൈഫ് ടൈം അച്ചിവ്മെന്റ് അവാർഡ് ബാബുജി ബത്തേരി, സിനിമ സാങ്കേതിക മികവിന് ഉള്ള സമഗ്ര സംഭാവന പുരസ്‌കാരം ബിജു ഭദ്ര എന്നിവർ അർഹരായി. പുരസ്‌കാരങ്ങൾ മെയ്‌ 31 ന് നടക്കുന്ന മെഗാ ഇവന്റ് 'ക്വിക്ഫ്‌ലിക്സ്' ൽ ൽ വെച്ച് നൽകപ്പെടും. ഇത് സംബന്ധിച്ചു ഫഹാഹീൽ തക്കാരാ റെസ്റ്ററെന്റ് ഹാളിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ പ്രോഗ്രാം ഡയറക്ടർ വട്ടിയൂർക്കാവ് കൃഷ്ണകുമാർ, രക്ഷാധികാരി ജിനു വൈക്കത്ത്, ട്രഷറർ ശരത് സി നായർ , മീഡിയ കൺവീനർ ഹബീബുള്ള മുറ്റിച്ചൂർ, കൺവീനർ ബിവിൻ തോമസ്, ശ്രിമതി ജിജുന ഉണ്ണി എന്നിവർ സംബന്ധിച്ചു.

ഹ്രസ്വ സിനിമാ നിർമ്മാണ മേഖലയിൽ വിവിധ ഘടകങ്ങളെ സംയോചിപ്പിച്ചുകൊണ്ടു പരിമിതമായ സമയത്തിലും ദൃശ്യആവിഷ്കാരത്തിലും അര്ഥപൂണ്ണമായൊരു ഉൽപ്പന്നം എന്ന വെല്ലുവിളി ആയിരിക്കും മത്സരാർത്ഥികളെയും സിനിമാ എന്ന ഫ്രെയിമിനെ ഗൗരവമായി സമീപിക്കുന്നവരെയും കാത്തിരിക്കുന്നത്. അത് എന്തുമാത്രം വിജയത്തിലെത്തിക്കാനാവും എന്നതിനെ ആശ്രയിച്ചാവും സംഘാടകരുടെ തുടർ പ്രവർത്തനങ്ങൾ. കൺവീനർമാരായ രമ്യ രതീഷ്, ചന്ദ്ര മോഹൻ, വിഷ്ണു ജയാ കൃഷ്ണൻ, റെജിൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.