For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കെജിഎംസിടിഎ പ്രത്യക്ഷ പ്രതിഷേധത്തിലേക്ക്; നാളെ കരിദിനം ആചരിക്കും

07:01 PM Nov 09, 2023 IST | veekshanam
കെജിഎംസിടിഎ പ്രത്യക്ഷ പ്രതിഷേധത്തിലേക്ക്  നാളെ കരിദിനം ആചരിക്കും
Advertisement

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് മെഡിക്കൽ അദ്ധ്യാപക സർവീസ് സംഘടനയായ കെജിഎംസിടിഎ സമരത്തിലേക്ക്.
2016-ൽ ഇറങ്ങേണ്ട ശമ്പള പരിഷ്കരണ ഉത്തരവ് നാലുവർഷം വൈകി 2020 സെപ്റ്റംബറിലാണ് നിലവിൽ വന്നത് അതിൽ തന്നെ എൻട്രി കേഡർ ഡോക്ടർമാരുടെ ശമ്പളത്തിൽ വന്ന കുറവ് പരിഹരിക്കുക അസിസ്റ്റൻറ് പ്രൊഫസറിൽ നിന്നും അസോസിയേറ്റിലേക്കുള്ള പ്രമോഷൻ കാലാവധി ഏഴുവർഷത്തിൽ നിന്ന് എട്ട് ആക്കിയത് തിരുത്തുക.ശമ്പള വിതരണത്തിലെ അപാകതകൾ പരിഹരിക്കുക, പെൻഷനിലെ അപാകത പരിഹരിക്കുക മുടങ്ങിക്കിടക്കുന്ന ശമ്പള കുടിശ്ശിക ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കെജിഎംസിടിഎ പ്രതിഷേധവുമായി രംഗത്തെത്തിയത്. നാളെ സംസ്ഥാനത്ത് കരിദിനം ആചരിക്കുമെന്നും ഈ മാസം 21ന് എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും ഡിഎംഇ ഓഫീസിലും ധർണ്ണ സംഘടിപ്പിക്കും. തുടർന്നും അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ ഡിസംബർ 1 മുതൽ ചട്ടപ്പടി സമരം തുടങ്ങുമെന്നും കെജിഎംസിടിഎ മുന്നറിയിപ്പ് നൽകി.

Advertisement

കെജിഎംസിടിഎയുടെ മറ്റ് ആവശ്യങ്ങൾ

  1. മികച്ച ചികിത്സ നൽകാൻ ആവശ്യമായ സ്റ്റാഫ് പാറ്റേൺ പരിഷ്കരിച്ച് രോഗിബാഹുലൃം അനുസരിച്ച് മെഡിക്കൽ അദ്ധ്യാപക അനദ്ധ്യാപക (നഴ്സിങ്ങ്) തസ്തിക സൃഷ്ടിക്കുക.
  2. പ്രാഥമികമായും ഒരു വൈദ്യ അധ്യയന സ്ഥാപനമായ മെഡിക്കൽ കോളേജ് അതിൻറെ അന്തസ്സോടെ നിലനിർത്തുക.
  3. മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് വിഐപി ഡ്യൂട്ടി, പുറത്തുള്ള ഡ്യൂട്ടി തുടങ്ങിയവ ഒഴിവാക്കുക..
  4. മുടങ്ങിക്കിടക്കുന്ന ക്ഷാമബത്ത കുടിശ്ശിക ഉടൻ അനുവദിക്കുക. തങ്ങളുടെ ആവശ്യങ്ങൾക്ക് നേരെ ഇനിയും മുഖം തിരിക്കരുതെന്നും രോഗികളെ ബുദ്ധിമുട്ടിക്കുന്ന സമരങ്ങളിലേക്ക് സംസ്ഥാന സർക്കാർ തള്ളിവിടരുതെന്നും കെജിഎംസിടിഎ സംസ്ഥാന അധ്യക്ഷൻ ഡോ.നിര്‍മല്‍ ഭാസ്കര്‍ ജനറല്‍ സെക്രട്ടറി ഡോ. റോസ്നാരാ ബീഗം.റ്റി എന്നിവർ ആവശ്യപ്പെട്ടു.
Tags :
Author Image

veekshanam

View all posts

Advertisement

.