For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മെഡിക്കൽ പി.ജി വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന് കെ.ജി.എം.സി.ടി.എ യുടെ പിന്തുണ

07:28 PM Nov 07, 2023 IST | Veekshanam
മെഡിക്കൽ പി ജി വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന് കെ ജി എം സി ടി എ യുടെ പിന്തുണ
Advertisement

തിരുവനന്തപുരം:കേരളത്തിലെ മെഡിക്കൽ പി.ജി വിദ്യാർത്ഥികൾ നവംബർ 8 ന് നടത്തുന്ന സമരത്തിന് കെ.ജി.എം.സി.ടി.എ യുടെ പിന്തുണ അറിയിക്കുന്നു. വർഷങ്ങളായി നടക്കാത്ത സ്റ്റൈപ്പന്റ് വർദ്ധനവിലും വളരെ ഉയർന്ന നിരക്കിൽ ഈടാക്കിക്കൊണ്ടിരിക്കുന്ന ഫീസ് വർദ്ധനവ് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാത്തതിലും പ്രതിഷേധിച്ചാണ് അവർ ഈ സമരത്തിന് നിർബന്ധിതരായത്. ഈ ആവശ്യങ്ങൾ തികച്ചും ന്യായമായതു കൊണ്ടാണ് അധ്യാപക സംഘടന ഇവർക്കു പിന്തുണ അറിയിക്കുന്നത്. മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തെ ഈ സമരം ബാധിക്കുന്നതിനാൽ എത്രയും വേഗം തന്നെ സർക്കാർ ഇതിൽ ഇടപെട്ടു ആവശ്യമായ ചർച്ചകൾ നടത്തി ഈ സമരം ഒത്തു തീർപ്പാക്കണമെന്നു ഗവണ്മെന്റ് മെഡിക്കൽ കോളേജ് അധ്യാപക സംഘടന പത്രസമ്മേളനത്തിൽ സർക്കാരിനോട് ആവശ്യപെടുന്നതായി അറിയിച്ചു.

Advertisement

കെജിഎംസിടിഎ സംസ്ഥാന സമിതിക്കു വേണ്ടി
സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. നിര്‍മല്‍ ഭാസ്കര്‍ ജനറല്‍ സെക്രട്ടറി ഡോ. റോസ്നാരാ ബീഗം. റ്റി എന്നിവർ പങ്കെടുത്തു

Author Image

Veekshanam

View all posts

Advertisement

.