ജീവനക്കാരുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു : കെ
ജി ഓ യു
തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശ്ശിക,ഡി എ കുടിശ്ശിക എന്നിവയിൽ മുഖ്യമന്ത്രിയുടെ നിയമസഭയിലെ റൂൾ 300 പ്രകാരമുള്ള പ്രസ്താവന ജീവനക്കാരെ നിരാശപ്പെടുത്തുന്നു എന്ന് മാത്രമല്ല ജീവനക്കാരുടെ അവസാന പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ്യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെസി സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു.
ശമ്പള കുടിശ്ശികയും ഡി എ യും എന്ന് തരുമെന്ന് പോലും മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ ഇല്ലാത്തത് ജീവനക്കാരോടുള്ള സർക്കാരിന്റെ മനോഭാവമാണ് വ്യക്തമാക്കുന്നത്. 39 മാസത്തെ ഡി എ കുടിശ്ശിക സംബന്ധിച്ചു പ്രസ്താവനയിൽ യാതൊന്നും തന്നെ പറഞ്ഞിട്ടില്ല. ശമ്പള പരിഷ്കരണ കമ്മീഷനെ അടക്കം നിയമിക്കുന്ന കാര്യത്തിൽ സർക്കാരിന്റെ മൗനം ദുരൂഹമാണ്.എല്ലാവർഷവും രണ്ട് ഗഡു ഡി എ അനുവദിച്ചാൽ പോലും എല്ലാവർഷവും ഏഴു ഗഡുക്കൾ ജീവനക്കാർക്ക് കുടിശ്ശികയായി നിൽക്കും എന്ന് മാത്രമല്ല പ്രതിവർഷം 25000 മുതൽ ഒന്നേകാൽ ലക്ഷംരൂപ വരെയുള്ള നഷ്ടമാണ് ഒരു ജീവനക്കാരന് യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്നു കെ സി സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു.