കേരളാ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന് 38-ാമത് കൊല്ലം ജില്ലാ സമ്മേളനം ഇന്നു തുടങ്ങും
കൊല്ലം: കേരളാ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന് 38-ാം ജില്ലാ സമ്മേളനം കൊല്ലം ജില്ലാ പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ നാളെ രാവിലെ 10 മണിക്ക് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രസ്തുത ചടങ്ങില്‍ മുന്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ.ബിന്ദു കൃഷ്ണ മുഖ്യപ്രഭാഷണം നടത്തും. കെ.പി.സി.സി സെക്രട്ടറി പി.ജര്‍മ്മിയാസ് ചടങ്ങില്‍ സംബന്ധിക്കും.
പ്രതിനിധി സമ്മേളനം കെ.ജി.ഒ.യു സംസ്ഥാന പ്രസിഡന്റ് കെ.സി സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കുശേഷം നടക്കുന്ന സംഘടനാ ചര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം.ഷൈനും യാത്രയയപ്പ് സമ്മേളനം ബഹു.കരുനാഗപ്പള്ളി എം.എല്‍.എ സി.ആര് മഹേഷ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ വിവിധ സെക്ഷനുകളില്‍ മറ്റു സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ തുടര്‍ച്ചയായി നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ സെറ്റോ സംഘടനകള്‍ ജനുവരി 24-ന് സൂചനാ പണിമുടക്ക് ഉള്‍പ്പടെയുള്ള സമരപരിപാടികള്‍ക്ക് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് കെ.ജി.ഒ.യുവിന്റെ 38-ാം ജില്ലാ സമ്മേളനം നടക്കുന്നത്. 38-ാം സംസ്ഥാന സമ്മേളനം ജനുവരി 20, 21 തീയതികളിലായി ആലപ്പുഴയില്‍ നടക്കും എന്നും നേതാക്കള്‍ അറിയിച്ചു.