Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കെ ജി ഒ യു സെക്രട്ടറിയേറ്റ് ധർണ്ണ 21ന്

01:26 PM Nov 19, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 21 വ്യാഴാഴ്ച സെക്രട്ടറിയേറ്റ് ധർണ്ണ നടത്തും. ഇടതുപക്ഷ സർക്കാരിന്റെ സിവിൽ സർവീസ് ദ്രോഹനടപടികൾക്കെതിരെയും, ജീവനക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഓരോന്നായി കവർന്നെടുക്കുന്നതിനെതിരെയും, പോക്കറ്റടിയുടെ 101 മാസങ്ങൾ, വഞ്ചനയുടെ എട്ടു വർഷങ്ങൾ പിന്നിടുകയാണ്. 19 ശതമാനംഡി എ കുടിശ്ശിക അനുവദിക്കുക, 78 മാസത്തെ ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, മെഡി സെപ്പിൽ സർക്കാർ വിഹിതം ഉൾപ്പെടുത്തുക,ലീവ് സറണ്ടർ പണമായി നൽകുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, രാഷ്ട്രീയപ്രേരിത സ്ഥലം മാറ്റം അവസാനിപ്പിക്കുക, ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, പന്ത്രണ്ടാം ശമ്പള കമ്മീഷനെ നിയമിക്കുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, എൻജിനീയറിങ് കോളേജ് അധ്യാപകരുടെ അർഹതപ്പെട്ട ശമ്പളം കുടിശിക തിരിച്ചു പിടിക്കാനുള്ള ഉത്തരവ് പിൻവലിക്കുക, പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക, കരിയർ അഡ്വാൻസ്മെന്റ് സ്കീം നടപ്പിലാക്കുക, UGC/AICTE, DA/ ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചിട്ടാണ് ധർണ്ണ നടത്തുന്നത്.

Advertisement

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. കെപിസിസി സംഘടന ജനറൽ സെക്രട്ടറി എം ലി ജു, കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കറ്റ് ജി സുബോധൻ, എം വിൻസെന്റ് എംഎൽഎ,സെറ്റോ ചെയർമാൻ ചവറ ജയകുമാർ, സെറ്റോ കൺവീനർ അബ്ദുൽ മജീദ്, പോഷക സംഘടന ഭാരവാഹികൾ എന്നിവർ ധർണ്ണയെ അഭിസംബോധന ചെയ്യും. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി 300 ഓളം പ്രതിനി ധികൾ ധർണ്ണയിൽ പങ്കെടുക്കുമെന്നു സംസ്ഥാന പ്രസിഡന്റ്കെ സി സുബ്രഹ്മണ്യൻ ,ജനറൽ സെക്രട്ടറി വി എം ഷൈൻ, ട്രഷറർ ബി ഗോപകുമാർ എന്നിവർ അറിയിച്ചു.

Advertisement
Next Article