Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; മുഖ്യപ്രതി പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു

Advertisement

തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സാമ്പത്തിക ഇടപാടെന്ന് പ്രതിയുടെ മൊഴി

Advertisement

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതിയെ കുട്ടി തിരിച്ചറിഞ്ഞു. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സാമ്പത്തിക ഇടപാടാണെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ ഇന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു. തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതിൽ പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു. കഷണ്ടിയുള്ള മാമൻ എന്ന് കുട്ടി നേരത്തേ മൊഴി നൽകിയിരുന്നു. പ്രിന്റ് ചെയ്ത‌ ചിത്രം കാണിച്ചതോടെ കുട്ടി ഇയാളെ തിരിച്ചറിയുകയായിരുന്നു.

കേരള - തമിഴ്‌നാട് അതിർത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറൈയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ചാത്തന്നൂർ സ്വദേശി പത്മകുമാർ, ഭാര്യ കവിത, മകൾ അനുപമ എന്നിങ്ങനെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് പിടിയിലായത്. ഇവരിൽ പത്മകുമാറിന് കേസിൽ നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. ബാക്കിയുള്ള രണ്ട് സ്ത്രീകളുടെ പങ്ക് സംബന്ധിച്ചുള്ള അന്വേഷണം നടത്തുന്നു. എൻജിനീയറിംഗ് ബിരുദധാരിയാണ് പത്മകുമാർ.

സംഭവം നടന്ന് അഞ്ചാം നാളാണ് പ്രതികളെ പിടികൂടുന്നത്. ചാത്തന്നൂരിലെ പത്മകുമാറിന്റെ വീടിനു മുന്നിൽ ഒരു സ്വിഫ്റ്റ് ഡിസയർ കാർ നിർത്തിയിരിക്കുന്ന നിലയിലുണ്ട്. ഈ കാറാണോ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ചതെന്ന് പരിശോധിക്കും. കുട്ടിയെ താമസിപ്പിച്ച ഓടിട്ട വീട് ഏതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Tags :
featuredkerala
Advertisement
Next Article