Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കിഫ്ബി മസാല ബോണ്ട് കേസ്; തോമസ് ഐസക് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി

12:17 PM Feb 12, 2024 IST | ലേഖകന്‍
Advertisement

കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ മന്ത്രി ഡോ. ടി.എം തോമസ് ഐസക്കിനെതിരെ എൻഫോഴസ്മെന്റ് ഡയറക്ടറേറ്റ് രംഗത്ത്. തോമസ് ഐസക് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി ഹൈക്കോടതിയിൽ വ്യക്തമാക്കി. സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് നൽകിയ ഹർജിയ്ക്കെതിരെ ഇഡി സത്യവാങ്മൂലം സമർപ്പിച്ചു.

Advertisement

ആവശ്യമായ രേഖകൾ പോലും തോമസ് ഐസക് നൽകാൻ തയാറാകുന്നില്ലെന്നും ഇഡി കോടതിയിൽ ആരോപിച്ചു. കേസ് അന്വേഷിക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്നും ഇക്കാര്യത്തിൽ ഹൈക്കോടതിയ്ക്ക് ഇടപെടാൻ കഴിയില്ലെന്നും ഇഡി പറയുന്നു. എന്നാൽ തോമസ് ഐസക്കും കിഫ്ബി സിഇഒ കെ.എം എബ്രഹാമും സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇഡി എതിർ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.

Tags :
featuredkerala
Advertisement
Next Article