കുവൈത്ത് കെ.എം.സി.സി. സാമൂഹിക സുരക്ഷാ സ്കീം വിതരണം ചെയ്തു
കുവൈറ്റ് സിറ്റി : കുവൈത്ത് കെ.എം.സി.സി. അംഗങ്ങൾ ആയിരിക്കെ മരണപ്പെടുന്നവരുടെ കുടുംബത്തിനുള്ള "സാമൂഹിക സുരക്ഷാ സ്കീം" തുക വിതരണം ചെയ്തു. താനൂർ മണ്ഡലത്തിലെ മരണപെട്ട അംഗത്തിന്റെ കുടുംബത്തിനുള്ള തുകയാണ് വിതരണം ചെയ്തത്. പൊന്മുണ്ടം പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ പാണക്കാട് ബഷീർ അലി ശിഹാബ് തങ്ങൾ വിതരണം നിർവ്വഹിച്ചു. വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് ഷാഫി ജനറൽ സെക്രട്ടറി സെയ്ദ് എന്നിവർ കുടുംബത്തിന് വേണ്ടി സ്കീം തുകയുടെ ചെക്ക് ഏറ്റുവാങ്ങി.
കുവൈത്ത് കെ.എം.സി.സി. സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോക്ടർ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി, തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീൻ, താനൂർ മണ്ഡലം പ്രസിഡന്റ് മുത്തു കോയ തങ്ങൾ, കുവൈത്ത് കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാൻ ബഷീർ ബാത്ത, സ്റ്റേറ്റ് സെക്രട്ടറി സലാം പട്ടാമ്പി, ജില്ലാ മണ്ഡലം ഭാരവാഹികൾ ആയ അസീസ് പേരാമ്പ്ര, നൗഷാദ് വെട്ടിച്ചിറ, ഇസ്മായിൽ കോട്ടക്കൽ, കബീർ മൂസാജി പടി, റാഫി ആലിക്കൽ, റഹീം തിരൂർ, താനൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഷ്റഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈനബ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഉമ്മറലി തങ്ങൾ മണ്ണാരക്കൽ പി.കെ മൊയ്തീൻ കുട്ടി, ടി നിയാസ് എന്നിവർ സംസാരിച്ചു. മുസ്ലിം ലീഗ് കെഎംസിസി നേതാക്കളായ നൗഷാദ് കുണ്ടിൽ ഹാജറ, സുബൈർ ഇലയോടത്ത്, ഷാഫി പി.കെ, ശിഹാബ്, അബ്ബാസ് ബിയ്യാതിയിൽ, അഷ്റഫ് മാണൂർ എന്നിവർ സംബന്ധിച്ചു. കുവൈത്ത് കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡന്റ് അജ്മൽ വേങ്ങര സ്വാഗതവും, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഹംസ ഹാജി കരിങ്കപ്പാറ നന്ദിയും പറഞ്ഞു.