For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കുവൈത്ത് ക്രെസന്റ് സെന്റർ ഉംറ പഠനക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു

കുവൈത്ത് ക്രെസന്റ് സെന്റർ ഉംറ പഠനക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു
Advertisement

കുവൈത്ത് സിറ്റി : ക്രെസന്റ് സെന്റർ കുവൈത്തിന്റെ നേതൃത്വത്തിൽ നവംബർ ആറിന് പുറപ്പെടുന്ന ഉംറ സംഘത്തിനുള്ള യാത്രയയപ്പും ഉംറ പഠന ക്ലാസും ഫർവാനിയ നൗഷാദ് ഷെഫ് റസ്‌റ്റോറന്റ് ഹാളിൽ നടന്നു. പ്രസിഡന്റ്‌ ഷരീഫ് ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി മുസ്തഫ കാരി ക്രെസന്റ് ഡയറക്ടർ ബോർഡ് അംഗങ്ങളായ ഷാഹുൽ ബേപ്പൂർ, ഗഫൂർ അത്തോളി ജനറൽ സെക്രട്ടറി ഷഫീഖ് വി.എ എന്നിവർ സംസാരിച്ചു. സംഘത്തിന്റെ അമീറുമാരായ കെ.കെ.പി ഉമ്മർ കുട്ടി, തൻസീർ ഏഴര എന്നിവർ അംഗങ്ങൾക്കുള്ള നിർദ്ദേശങ്ങൾ നൽകി.

Advertisement

മതകാര്യ വിംഗ് ചെയർമാൻ ഹാരിസ് തയ്യിൽ ഉംറ ക്ലാസിനു നേതൃത്വം നൽകി. ക്രെസന്റ് സെന്ററിൻ്റെ പത്താം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഉംറ യാത്രയിൽ അംഗങ്ങൾക്ക് വിസ ഒഴികെയുള്ള ചിലവുകൾ സംഘടനയാണ് വഹിക്കുന്നത്. അതോടൊപ്പം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, അംഗങ്ങളല്ലാത്ത അഞ്ച് പേർക്ക് പൂർണ്ണമായും സൗജന്യമായി ഉംറ നിർവ്വഹിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. മതകാര്യ വിംഗ് ജനറൽ കൺവീനർ നൗഷാദ് കക്കറയിൽ സ്വാഗതവും ട്രഷറർ ഇല്യാസ് ബാഹസ്സൻ നന്ദി പറഞ്ഞു.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.