കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട
03:16 PM Jun 27, 2024 IST
|
Veekshanam
Advertisement
കൊച്ചി: കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട. രണ്ട് പേർ അറസ്റ്റിൽ. റൂറൽ പൊലീസിന്റെ സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ എംഡിഎംഎ ഉൾപ്പെടെയുള്ള നിരവധി ലഹരിവസ്തുക്കളാണ് കണ്ടെടുത്തത്. കാറിൽ ലഹരി കടത്തുന്ന സമയത്താണ് കുട്ടമശ്ശേരി ആസാദ് പിടിയിലായത്. കരിയാട് ജങ്ഷനിലെ പരിശോധനക്കിടെയാണ് ആസാദിനെ പൊലീസ് പിടി കൂടുന്നത്. ഇയാളുടെ കാറിൽ നിന്നും 350 ഗ്രാം എംഡിഎംഎയും അരക്കിലോ കഞ്ചാവും രണ്ട് എൽഎസ്ഡി സ്റ്റാമ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Advertisement
Next Article