കോട്ടയം പെരുമയിൽ കോഡ്‌പാക് ജനകീയ സൗഹൃദ ഇഫ്ത്താർ
കുവൈത്ത് സിറ്റി : കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (കോഡ്‌പാക്) ജനകീയ സൗഹൃദ ഇഫ്താർ കോട്ടയം പെരുമ വിളിച്ചോതുന്നതായി. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ൽ വച്ചു സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ പ്രസിഡന്റ് ഡോജി മാത്യു അധ്യക്ഷത വഹിച്ചു. മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പിന്റെ സി.ഇ.ഒ ശ്രീ മുഹമ്മദ് അലി വി പി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ ഇംഗ്ലീഷ് അദ്ധ്യാപകൻ ശ്രീ അജ്മൽ പുഴകാട്ടിരി റമദാൻ സന്ദേശം നൽകി. നോമ്പ് എടുക്കുന്നത് നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കുന്നതി നാണെന്നും അത് ദൈവത്തോട് മാത്രമേ ബോധിപ്പിക്കേണ്ടതുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ജനറൽ സെക്രട്ടറി സുമേഷ് ടി. എസ് സ്വാഗതം പറഞ്ഞു.
ശ്രീ അനീഷ് നായർ എൻ എസ് എസ് കുവൈറ്റ്, , ജയൻ സദാശിവൻ സാരഥി കുവൈറ്റ്, ബി എസ് പിള്ള ഒഐസിസി കുവൈറ്റ് , ബിജു കടവി തൃശൂർ അസോസിയേഷൻ എന്നിവരും സംസ്കൃതി കുവൈറ്റ്, ടെക്സാസ് കുവൈറ്റ്, തിരുവല്ല അസോസിയേഷൻ, മലപ്പുറം ജില്ലാ അസോസിയേഷൻ പ്രതിനിധികളും സംഘടനയുടെ രക്ഷാധികാരി ബിനോയ് സെബാസ്റ്റ്യൻ, വനിത ചെയർ പേഴ്സൺ സെനി നിജിൻ, പ്രോഗ്രാം കൺവീനർസ് നിജിൻ ബേബി, ഷൈജു എബ്രഹാം എന്നിവർ ഇഫ്താർ ആശംസ അർപ്പിച്ചു സംസാരിച്ചു. ട്രഷറർ പ്രജിത് പ്രസാദ് നന്ദി പ്രകാശിപ്പിച്ചു, മുൻ പ്രസിഡന്റ് അനൂപ് സോമൻ , അഡ്വൈസറി ബോർഡ് മെമ്പർ ജസ്റ്റിൻ ജെയിംസ് ,രക്ഷാധികാരി ജിയോ തോമസ് , മീഡിയ കൺവീനർ വിപിൻ നായർ, വൈസ് പ്രസിഡന്റ് ജിത്തു തോമസ് , ജോ.ട്രഷറർ സിജോ കുര്യൻ , ചാരിറ്റി കോർഡിനേറ്റർ ഭൂപേഷ് തുളസീധരൻ, ജോയിന്റ് ചാരിറ്റി കോർഡിനേറ്റർമാരായ ജോസഫ് കെ.ജെ , ബീന വർഗീസ് , ഏരിയ കോർഡിനേറ്റർമാരായ അനിൽ കുറവിലങ്ങാട്,പ്രദീപ് കുമാർ,അബ്ദുൽ ജലീൽ, ഹരി കൃഷ്ണൻ, റോബിൻ തോമസ്,എക്സിക്യൂട്ടീവ് മെമ്പർമാരായ രതീഷ് കുമ്പളത്ത്,ജോജോ ജോർജ്, സുബിൻ ജോർജ്, മനോജ് ഇത്തിത്താനം,ബിനു യേശുദാസ്, ദീപു,ഷെലിൻ ബാബു, രജിത വിനോദ് ,സവിത,പ്രവീൺ, സി എസ് ബിജുമോൻ,സുഭാഷ്, എന്നിവർ നേതൃത്വം നൽകി.