കൊല്ലം പത്തനാപുരത്ത് കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് മാവേലി സ്റ്റോറിലേക്ക് ഇടിച്ചുകയറി
03:44 PM Dec 21, 2023 IST | Online Desk
Advertisement
പത്തനാപുരം: ബ്രേക്ക് നഷ്ടമായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മുന്നോട്ടു നീങ്ങിയ ബസ് മാവേലി സ്റ്റോറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഇന്ന് ഉച്ചയോടെ കായംകുളത്ത് നിന്നും പുനലൂരിലേക്ക് സര്‍വീസ് നടത്തിയ ബസാണ് അപകടത്തില്‍പ്പെട്ടത്.ബ്രേക്ക് തകരാറിലായിനെ തുടര്‍ന്ന് നെടുമ്പറമ്പിലെ മാവേലി സ്റ്റോറിലേക്ക് റോഡിലെ ബാരിക്കേട് തകര്‍ത്താണ് ബസ് ഇടിച്ച് കയറുകയറിയത്.അപകടത്തില്‍ രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു.അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ മുന്‍ഭാഗത്തെ ചില്ലുകളും മാവേലി സ്റ്റോറിന്റെ മുന്‍ഭാഗവും ബോര്‍ഡും ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്.
Advertisement