For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കൊല്ലത്ത് നവകേരളസദസില്‍ ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യം: കണ്ണേ, കരളേ, കുഞ്ഞൂഞ്ഞേ… എന്ന് ആര്‍ത്തു വിളിച്ചാണ് ജനങ്ങള്‍ അഭിവാദ്യം അര്‍പ്പിച്ചത്
'ആളുമാറി'യെന്നു വ്യക്തമായതോടെ മുദ്രാവാക്യംവിളി അവസാനിച്ചു

12:58 PM Dec 20, 2023 IST | Online Desk
കൊല്ലത്ത് നവകേരളസദസില്‍ ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യം  കണ്ണേ  കരളേ  കുഞ്ഞൂഞ്ഞേ… എന്ന് ആര്‍ത്തു വിളിച്ചാണ് ജനങ്ങള്‍ അഭിവാദ്യം അര്‍പ്പിച്ചത് br  ആളുമാറി യെന്നു വ്യക്തമായതോടെ മുദ്രാവാക്യംവിളി അവസാനിച്ചു
Advertisement
Advertisement

കൊല്ലം: കൊല്ലത്തു നടന്ന നവകേരള സദസ്സിലേയ്ക്ക്് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയപ്പോള്‍ ഉയര്‍ന്നത് ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യം അര്‍പ്പിച്ചുള്ള മുദ്രാവാക്യങ്ങള്‍. കൊല്ലം പ്രശാന്തി ഗാര്‍ഡന്‍സിലെ ജനക്കൂട്ടത്തിനു മുന്നിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും എത്തിയപ്പോഴാണ് മുദ്രാവാക്യം ഉയര്‍ന്നത്. ഏവരെയും ഞെട്ടിച്ചുകൊണ്ടു സ്റ്റേജിന്റെ ഇടതുഭാഗത്തു നിന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രകീര്‍ത്തിച്ചൊരു മുദ്രാവാക്യമുയര്‍ന്നു- കണ്ണേ, കരളേ, കുഞ്ഞൂഞ്ഞേ..

ഒരുനിമിഷം സ്തബ്ധരായി നിന്ന ജനത്തിനു പിന്നീടാണു കാര്യം മനസ്സിലായത്. ഇന്‍ക്വിലാബ് വിളികള്‍ക്കുപിന്നാലെ ആരോ ഉയര്‍ത്തിയ മുദ്രാവാക്യത്തില്‍ നേതാവിന്റെ പേര് മാറിപ്പോയതാണു സംഭവം. 'ആളുമാറി'യെന്നു വ്യക്തമായതോടെ മുദ്രാവാക്യംവിളി പൊടുന്നനെ അവസാനിച്ചു. 'പ്രിയസഖാവ് പിണറായിക്ക് ' അഭിവാദ്യമര്‍പ്പിച്ച കുട്ടിനേതാക്കളും ഈ അമളിക്കു പിന്നാലെ നിശ്ശബ്ദരായി. സംഭവിച്ച നാക്കുപിഴ അധികമാരും കേട്ടില്ലെന്ന ആശ്വാസത്തില്‍ അവര്‍ അരങ്ങൊഴിഞ്ഞതോടെ മുഖ്യമന്ത്രി പ്രസംഗം ആരംഭിക്കുകയായിരുന്നു.

Author Image

Online Desk

View all posts

Advertisement

.