കോട്ടയം ജില്ലാ കളക്ടറായി ജോണ്‍ വി. സാമുവല്‍ ചുമതലയേറ്റു
11:06 AM Jul 22, 2024 IST
|
Online Desk
Advertisement
കോട്ടയം :കോട്ടയം ജില്ലാ കളക്ടറായി ജോണ്‍ വി. സാമുവല്‍ ചുമതലയേറ്റു. കോട്ടയത്തിന്റെ 49-ാം മത് ജില്ലാ കളക്ടറാണ് ജോണ്‍ വി. സാമുവല്‍ .ഇന്ന് രാവിലെ 10.30 - ഓടെ കളക്ട്രേറ്റില്‍ എത്തിയ അദ്ദേഹത്തെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബീനാ പി. ആനന്ദിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
Advertisement
2015 ഐ.എ.എസ്. ബാച്ചുകാരനാണ് ജോണ്‍ വി. സാമുവല്‍. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം. പിന്നാക്ക വികസന വകുപ്പ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികെയാണ് കോട്ടയം ജില്ലാ കളക്ടറായി നിയമിതനായത്.
ആലപ്പുഴ ജില്ലാ കളക്ടര്‍, ഭൂജല വകുപ്പ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി, കണ്ണൂര്‍ ജില്ലാ ഡവലപ്മെന്റ് കമ്മിഷണര്‍, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Next Article