For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ജനനിബിഡവും ആവേശോജ്ജ്വലവുമായി കോഴിക്കോട് ഫെസ്റ്റ് 2024

ജനനിബിഡവും ആവേശോജ്ജ്വലവുമായി കോഴിക്കോട് ഫെസ്റ്റ് 2024
Advertisement
Advertisement

കുവൈറ്റ്‌ സിറ്റി : കോഴിക്കോട് ജില്ലാ അസോസിയേഷൻ പതിനാലാം വാർഷികാഘോഷം 'കോഴിക്കോട് ഫെസ്റ്റ് 2024' അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ അരങ്ങേറി. പ്രത്യേകം തയ്യാറാക്കിയ മാമുക്കോയ നഗറിൽ പ്രസിഡന്റ്‌ നജീബ് പി.വിയുടെ അധ്യക്ഷതയിൽ അൽ മുല്ല എക്സ്ചേഞ്ച് കമ്പനി ജനറൽ മാനേജർ ഫിലിപ്പ് കോശി ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ് സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. സ്പോൺസർ കമ്മിറ്റി കൺവീനർ ഷാജി കെ.വി, സുവനീർ കമ്മറ്റി കൺവീനർ നജീബ് ടി.കെ എന്നിവർ ചേർന്ന് മുഖ്യ സ്പോൺസർ മെഡക്സ് മെഡിക്കൽ കെയർ പ്രസിഡന്റ്‌ & സി.ഇ.ഒ മുഹമ്മദ്‌ അലി വി.പിക്ക് നൽകി കൊണ്ട് സൂവനീർ പ്രകാശനം ചെയ്തു. മാംഗോ ഹൈപ്പർ ചെയർമാൻ & എം.ഡി റഫീഖ് അഹമ്മദ് മലബാർ ഗോൾഡ് സോണൽ ഹെഡ് അഫ്സൽ ഖാൻ, ഗോസ്കോർ ഫൗണ്ടർ & സി.ഇ.ഒ അമൽ ഹരിദാസ് അസോസിയേഷൻ രക്ഷാധികാരികളായ ഹമീദ് കേളോത്ത്, രാഗേഷ് പറമ്പത്ത്, മഹിളാവേദി പ്രസിഡന്റ്‌ ഹസീന അഷ്‌റഫ്‌, ജനറൽ സെക്രട്ടറി രേഖ എസ്, ട്രഷറർ മിസ്ന ഫൈസൽ എന്നിവർ സംസാരിച്ചു.

പ്രധാന സ്പോൺസർമാർക്കുള്ള ഉപഹാരം വേദിയിൽ വെച്ച് ഭാരവാഹികൾ കൈമാറി. കോഴിക്കോട് ഫെസ്റ്റ് ജനറൽ കൺവീനർ ഹനീഫ്. സി സ്വാഗതവും, ട്രഷറർ സന്തോഷ്‌ കുമാർ നന്ദിയും പറഞ്ഞു. മാങ്കോ ഹൈപ്പർ അവരുടെ പതിനേഴാം വാർഷികത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് നൽകി വന്ന കൂപ്പൺ ഡ്രോയിൽ വിജയിയായ കുമാരിക്ക് ചടങ്ങിൽ കാറിന്റെ താക്കോൽ ഓപ്പറേഷൻ മാനേജർ മുഹമ്മദാലിയുടെ സാന്നിധ്യത്തിൽ ചെയർമാൻ & എം.ഡി റഫീഖ് അഹമ്മദ് കൈമാറി.

അസോസിയേഷൻ മഹിളാവേദിയുടെയും ബാലവേദിയുടെയും നേതൃത്വത്തിൽ നടന്ന നൃത്ത പരിപാടികളും, കോഴിക്കോടിന്റെ അതുല്യ കലാകാരൻ മാമുക്കോയയുടെ സ്മരണയിൽ മുഖ്യ സ്പോൺസർ മെഡക്സ് ടീം അണിയിച്ചൊരുക്കിയ മ്യൂസിക്കൽ ട്രിബ്യൂട്ട് പരിപാടിയുടെ മാറ്റ് കൂട്ടി. നബീൽ, ഹകീം, മുബഷിർ, മനോജ്‌ എന്നിവരുടെ ഓർക്കസ്ട്രയിൽ ഗായകരായ ശ്യാം മില്ലേനിയം, ഫാസില ബാനു, സ്നേഹ അശോക്, ഷാനിഫ്, മുസവ്വിർ ചേർന്ന് നയിച്ച ഗാനമേള കോഴിക്കോട് ഫെസ്റ്റ് 2024-ന്റെ ആഘോഷരാവിന് പകിട്ടേകി. കോഴിക്കോട് ഫെസ്റ്റ് റാഫിൾ കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ഹർഷാദ് കായണ്ണക്ക് ലഭിച്ചു. ഇൻഷോട്ട് മീഡിയ ഫാക്ടറി ഇവന്റ് പാർട്ണർ ആയ കോഴിക്കോട് ഫെസ്റ്റിൽ ഡോക്ടർ മെർലിൻ അവതാരിക ആയിരുന്നു. അസോസിയേഷൻ ഭാരവാഹികളും വിംഗ് കൺവീനർമാരും സി.ഇ.സി അംഗങ്ങളും കോഴിക്കോട് ഫെസ്റ്റിനു നേതൃത്വം നൽകി.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.