For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പ്രവാസികളുടെ വർത്തമാനകാല പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രവാസി സംഗമം സംഘടിപ്പിക്കും : അഡ്വ അബ്ദുൽ മുത്തലിബ്

പ്രവാസികളുടെ വർത്തമാനകാല പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രവാസി സംഗമം സംഘടിപ്പിക്കും   അഡ്വ അബ്ദുൽ മുത്തലിബ്
Advertisement
Advertisement

കുവൈറ്റ് സിറ്റി : പ്രവാസികളുടെ വർത്തമാനകാല പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി കേരളത്തിൽ വിപുലമായ പ്രവാസി സംഗമം സംഘടിപ്പിക്കും എന്ന് കുവൈറ്റ് ഓഐസിസി യുടെ ചുമതലയുള്ള കെപിസിസി ജന. സെക്രട്ടറി അഡ്വ. ബി. എ. അബ്ദുൽ മുത്തലിബ് വെളിപ്പെടുത്തി. മൂന്നു ലോക കേരള സഭാ മാമാങ്കങ്ങൾ നടത്തിയിട്ടും പ്രഥമ ലോക കേരള സഭയിൽ ഉന്നയിക്കപ്പെട്ട ഒരു പ്രശ്നത്തിന് പോലും പരിഹാരയിട്ടില്ല . ഈ സാഹചര്യത്തിൽ ലോകമെങ്ങുമുള്ള പ്രവാസികളുടെ വർത്തമാനകാല പ്രശ്നങ്ങൾ മനസ്സിലാക്കി അവക്ക് പ്രവാസിസമൂഹത്തിന്റെ അംഗീകാരത്തോടെയുള്ള പരിഹാര നിർദ്ദേശങ്ങൾ ചർച്ച ചെയ്യുകയുമാണ് പ്രസ്തുത പ്രവാസി സംഗമം കൊണ്ട് ഉദ്ദേശിക്കുന്നത് - അദ്ദേഹം വിശദീകരിച്ചു.

കുവൈറ്റിൽ ഓഐസിസി പ്രസ്ഥാനത്തിന്റെ സംഘടനാപരമായ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം വിലയിരുത്തുന്നതിന് വേണ്ടിയാണ് അഡ്വ. അബ്ദുൽ മുത്തലിബ് കഴിഞ്ഞ ദിവസം കുവൈറ്റിൽ എത്തിച്ചേർന്നത് . ഒഐസിസി നാഷണൽ കമ്മിറ്റിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം നിലവിലുള്ള 14 ജില്ലാ കമ്മിറ്റി ഭാരവാഹികളുമായും അദ്ദേഹം പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ച കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. ഒഐസിസിയുടെ കുവൈറ്റിലെ സംഘടനാ സംവിധാനത്തിൽ അദ്ദേഹം പൊതുവെ മതിപ്പ് രേഖപ്പെടുത്തി.

കെപിസിസി ജന. സെക്രട്ടറി അഡ്വ. ബി എ അബ്ദുൽ മുത്തലിബിന്റെ സന്ദർശനത്തോടനുബന്ധിച്ച് അബ്ബാസിയ പോപ്പിൻസ് ഹാളിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽഅദ്ദേഹത്തിന് പുറമെ ഒഐസിസി കുവൈറ്റ് നാഷണൽ പ്രസിഡന്റ് വർഗീസ് പുതുകുളങ്ങരയും സംഘടനാ ചുമതലയുള്ള ജന. സെക്രട്ടറി ശ്രി ബി എസ് പിള്ളയും സന്നിഹിതരായിരുന്നു. കുവൈറ്റിലെ ഒഐസിസി ജില്ലാ - നാഷണൽ കമ്മിറ്റികളുടെ പുനഃ സംഘടനാ രണ്ടു മാസത്തിനകം പൂർത്തീകരിക്കും. ഒഐസിസി ഭാരവാഹികളാവുന്നവർ മറ്റു സംഘടനകളിൽ മുഖ്യ പദവികൾ വഹിക്കുന്നത് അനുവദിക്കില്ലെന്ന കെപിസിസി യുടെ പ്രഖ്യാപിത നിലപാട് കുവൈറ്റിലും പൂർണ്ണമായി നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ഇരുപത് ലോകസഭാ മണ്ഡലങ്ങളിലും യു ഡി എഫ് അനായാസ വിജയം നേരുമെന്ന് അദ്ദേഹം ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞു. ആത്മാഭിമാനമുള്ള സഖാക്കൾ ഇത്തവണ എൽ ഡി എഫിന് വോട്ട് ചെയ്യുകയുണ്ടായില്ല. വോട്ടിങ് ശതമാനം കുറയുന്നതിനും നിർണായകമായത് ഈ വസ്തുതയാണ്, അദ്ദേഹം തുടര്ന്നു.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.