തസ്തിക നിര്‍ണയ പ്രക്രിയ സര്‍ക്കാരിന് തസ്തിക നഷ്ടപ്പെടുത്താന്‍ വേണ്ടി മാത്രമുള്ള ഉപാധിയായി മാറ്റിയിരിക്കുന്നു: കെപിഎസ്ടിഎ
തിരുവനന്തപുരം: ഈ വര്‍ഷത്തെ തസ്തിക നിര്‍ണയ പ്രക്രിയ തിടുക്കത്തില്‍ പൂര്‍ത്തിയാക്കിയ സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടുന്നതാണ്. കാരണം ഈ തസ്തിക നിര്‍ണയത്തിലൂടെ നഷ്ടപ്പെട്ട തസ്തികകളുടെ എണ്ണം മാത്രം കണക്കാക്കി അധ്യാപകരെ പുറത്താക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ആയിരക്കണക്കിന് അധ്യാപകരാണ് ഇത്തരത്തില്‍ ജൂലൈ 15 ന് പുറത്തായിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞവര്‍ഷത്തെ (202324) അധിക തസ്തികയുള്ള വിദ്യാലയങ്ങളുടെ തസ്തിക നിര്‍ണയം ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. 6000 ത്തില്‍പരം അധിക തസ്തികള്‍ ഇത്തരത്തില്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതാണ് ഇതിന് കാരണം. കഴിഞ്ഞവര്‍ഷവും തസ്തിക നിര്‍ണയത്തിലൂടെ ആയിരക്കണക്കിന് അധ്യാപകരെ പുറത്താക്കി. പക്ഷേ അധിക തസ്തിക നിര്‍ണയത്തിലൂടെ അനുവദിക്കേണ്ട തസ്തികകള്‍ വര്‍ഷം പൂര്‍ത്തിയാക്കി പുതിയ വര്‍ഷത്തെ തസ്തിക നിര്‍ണയവും കഴിഞ്ഞിട്ടും അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
രണ്ടു തസ്തിക നിര്‍ണയവും ഏകദേശം ഒരേ സമയത്ത് പൂര്‍ത്തിയാകേണ്ടതാണ് എന്നിരിക്കെ തസ്തികകള്‍ നഷ്ടപ്പെടുത്തുന്ന പ്രക്രിയകള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുകയും തസ്തികകള്‍ അനുവദിക്കുന്ന പ്രക്രിയ നടത്താതിരിക്കുകയും ചെയ്യുന്നതിലൂടെ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് ഏവര്‍ക്കും വ്യക്തമാകുന്നതാണ്. അനുവദിക്കേണ്ട തസ്തികള്‍ അനുവദിക്കാതിരിക്കുക വഴി പൊതു വിദ്യാഭ്യാസ മേഖല അധ്യാപകരില്ലാതെ വിദ്യാഭ്യാസ നിലവാര തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. സാമ്പത്തിക ലാഭം മാത്രം ലാക്കാക്കി എടുക്കുന്ന ഇത്തരം നടപടികള്‍ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനല്ല മറിച്ച് പൊതുവിദ്യാഭ്യാസ തകര്‍ച്ചയാണ് ആക്കം കൂട്ടുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി സ്വന്തം സ്‌കൂളില്‍ തസ്തിക ഉണ്ടായിട്ടും തിരികെ വരാന്‍ കഴിയാതെ നൂറുകണക്കിന് അധ്യാപകരാണ് അന്യ ജില്ലകളില്‍ ഇപ്പോഴും ജോലി ചെയ്തു വരുന്നത്. തസ്തിക നിര്‍ണ്ണയ പ്രക്രിയ പൂര്‍ത്തിയാകാത്തതിനാല്‍ ആയിരക്കണക്കിന് അധ്യാപകരാണ് ശമ്പളമില്ലാതെ ഇവിടെ ജോലി ചെയ്യുന്നത്. കൂനിന്മേല്‍ കുരു എന്നപോലെ കാല്‍ നൂറ്റാണ്ടായി ഹൈസ്‌കൂള്‍ മേഖലയില്‍ നിലനിന്നിരുന്ന 1:40 അനുപാതം നിഷ്‌കരണം സര്‍ക്കാര്‍ എടുത്തുകളഞ്ഞ് ആയിരക്കണക്കിന് അധ്യാപകരുടെ ജോലി നഷ്ടപ്പെടുത്തി അവരെ പെരുവഴിയിലാക്കി.
കഴിഞ്ഞവര്‍ഷത്തെ അധിക തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കാത്ത സര്‍ക്കാര്‍ ഈ വര്‍ഷം ജൂലൈ 12 ന് തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കി ആയിരക്കണക്കിന് അധ്യാപകരെ പുറത്താക്കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ഈ വര്‍ഷവും 1:40 ആനുകൂല്യം നഷ്ടപ്പെടുത്തി ആയിരക്കണക്കിന് അധ്യാപകരെ അധികമായി പുറത്താക്കുകയും, സ്‌പെഷ്യലിസ്റ്റ് കായിക അധ്യാപകര്‍ക്കായി നിലനിന്നിരുന്ന 1:300 അനുപാതവും നഷ്ടപ്പെടുത്തി നൂറുകണക്കിന് അധ്യാപകരെ ഈ മേഖലയില്‍ നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം കായിക ഒളിമ്പിക്‌സ് പ്രഖ്യാപിച്ചിരിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളെ പരിശീലിപ്പിക്കാന്‍ കായികാധ്യാപകര്‍ ഇല്ലാതെ എങ്ങനെയാണ് ഇത് നടപ്പിലാക്കാന്‍ പോകുന്നത് എന്ന് വ്യക്തമാകുന്നില്ല.പൊതുവിദ്യാഭ്യാസ മേഖലയോടും പാവപ്പെട്ട കുട്ടികളോടും അല്പമെങ്കിലും താല്പര്യം സര്‍ക്കാരിന് ബാക്കിയുണ്ടെങ്കില്‍ കഴിഞ്ഞവര്‍ഷത്തെയും, ഈ വര്‍ഷത്തെയും അധിക തസ്തിക നിര്‍ണയം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും, അധ്യാപകരെ കൂട്ടത്തോടെ പുറത്താക്കി പൊതുവിദ്യാഭ്യാസ മേഖലയുടെ നിലവാരത്തകര്‍ച്ചയ്ക്ക് കാരണമാകുന്ന നടപടിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ഗജടഠഅ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ അരവിന്ദന്‍ , ട്രഷറര്‍ വട്ടപ്പാറ അനില്‍കുമാര്‍, സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് ടി. എ. ഷാഹിദ റഹ്മാന്‍,അസോസിയേറ്റ് ജനറല്‍ സെക്രട്ടറി എന്‍ രാജ്‌മോഹന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ. രമേശന്‍, ബി. സുനില്‍കുമാര്‍ , ബി. ബിജു, അനില്‍ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, സാജു ജോര്‍ജ്, പി. എസ്. ഗിരീഷ് കുമാര്‍, സംസ്ഥാന സെക്രട്ടറിമാരായ പി. വി. ജ്യോതി, ജയചന്ദ്രന്‍ പിള്ള, ജി.കെ. ഗിരീഷ്, ജോണ്‍ ബോസ്‌കോ, വര്‍ഗീസ് ആന്റണി, മനോജ് പി. എസ്., പി. എം. നാസര്‍, പി. വിനോദ് കുമാര്‍, എം. കെ. അരുണ എന്നിവര്‍ പ്രസംഗിച്ചു.