പൊള്ളയായ വാഗ്ദാനങ്ങൾ നൽകി സർക്കാർ ജീവനക്കാരെ വഞ്ചിക്കുന്ന നടപടി അവസാനിപ്പിക്കുക: തോമസ് ഹെർബിറ്റ്
തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്ന് എട്ട് വർഷം തികയുമ്പോൾ സർക്കാർ ജീവനക്കാർക്ക് ലഭ്യമാകേണ്ട 6 ഗഡു ഡിഎ നൽകാതെയും 11-ാം ശംബള പരിഷ്ക്കരണ കുടിശിക നൽകാതെയും കഴിഞ്ഞ 5 വർഷമായി ലീവ് സറണ്ടർ നൽകാതെയും ജിവനക്കാരുടെ അവകാശങ്ങൾ നിരന്തരമായി ഇടതുപക്ഷ സർക്കാർ കവർന്നെടുക്കുകയും 2024 ജൂലൈ 1 മുതൽ നടപ്പിലാക്കേണ്ട ശമ്പള പരിഷ്ക്കരണ കമ്മിഷനെ പ്രഖ്യാപിക്കാതെയും സർക്കാർ ജീവനക്കാരെ വഞ്ചിക്കുന്നതായി വഞ്ചിയൂർ ബ്രാഞ്ച് 49ാം വാർഷിക സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന ട്രഷറർ തോമസ് ഹെർബ്ബിറ്റ് സംസാരിച്ചു.
ഇനിയും നീതിനിഷേധം തുടരുകയാണെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം മുന്നറിയിപ് നൽകി. സമ്മേളനത്തിൽ ബ്രാഞ്ച് പ്രസിഡൻ്റ് അനസ് ജെ സിൻ്റെ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡൻ്റ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജോർജ് ആൻ്റണി , സംസ്ഥാന കമ്മിറ്റി അംഗമായ അരുൺ ജി ഭാസ്, ജില്ല വൈ പ്രസിഡൻ്റ് മാരായ നിതിഷ് കാന്ത് , എസ് വി ബിജു, ഷൈൻകുമാർ ബി. എൻ., ജില്ല ജോ സെക്രട്ടറി ഷിബി എൻ ആർ , ലിജു എബ്രഹാം , സംസ്ഥാന കൗൺസിൽ അംഗം ഗോപകുമാർ, സബ് ജില്ലാ സെക്രട്ടറി പ്രിൻസ് പാവറ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു
പുതിയ ഭാരവാഹികൾ
പ്രസി. അനസ് ജെ. എസ്
സെക്രട്ടറി പ്രവീൺ കുമാർ പി.ബി
ട്രഷറർ l രേഖ എസ്
വനിത ഫോറം കൺവീനർ - രാജലക്ഷ്മി