Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച്‌ കാല്‍നട യാത്രക്കാരായ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

10:36 AM Jan 12, 2025 IST | Online Desk
Advertisement

തൃശൂർ: ഒല്ലൂരില്‍ കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച്‌ കാല്‍നട യാത്രക്കാരായ രണ്ട് സ്ത്രീകള്‍ മരിച്ചു. ചീയാരം സ്വദേശികളായ ഏല്‍സി(72), മേരി(73) എന്നിവരാണ് മരിച്ചത്. ഇന്നുരാവിലെ ആറരയോടെ ഒല്ലൂർ ചീയരാം ഗലീലിയ്ക്ക് സമീപത്തായിരുന്നു അപകടം. പള്ളിയിലേക്ക് പോകാൻ എത്തിയ അയല്‍വാസികളായ ഇവർ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവെ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

Advertisement

തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ബസ് അമിത വേഗത്തിലായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകാെടുക്കും.

Tags :
kerala
Advertisement
Next Article