കേരളയിലും കെ.എസ്.യു മുന്നേറ്റം
തിരുവനന്തപുരം: കേരള സർവ്വകലാശാലയ്ക്ക് കീഴിൽ നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യുവിന് ഉജ്ജ്വല മുന്നേറ്റം. തിരുവനന്തപുരത്ത് മാർ ഈവാനിയോസ്,വർക്കല എസ്.എൻ ഉൾപ്പടെയുള്ള പ്രധാന ക്യാമ്പസുകൾ നിലനിർത്തിയപ്പോൾ കൊല്ലത്ത് ശ്രീവിദ്യാധിരാജ കോളേജ് 20 വർഷങ്ങൾക്ക് ശേഷവും 13 വർഷങ്ങൾക്ക് ശേഷം കൊല്ലം ഫാത്തിമ മാതാ കോളേജും എസ്.എഫ്.ഐ യിൽ നിന്ന് തിരിച്ചുപിടിച്ച് കരുത്തുകാട്ടി.ആലപ്പുഴയിൽ
ആലപ്പുഴ എസ്.ഡി കോളേജിൽ 30 വർഷങ്ങൾക്ക് ശേഷം ചെയർമാൻ, യുയുസി സ്ഥാനങ്ങൾ എസ്.എഫ്.ഐ യിൽ നിന്ന് കെ.എസ്.യു തിരിച്ചുപിടിച്ചതും നേട്ടമായി. തിരുവനന്തപുരത്ത് കല്ലമ്പലം കെ.റ്റി.സി റ്റി പിടിച്ചെടുത്തപ്പോൾ മാർ ഈവാനിയോസ്, വർക്കല എസ്.എൻ കോളേജ്,മന്നാനിയ കോളേജ് ,തുമ്പ സെൻ്റ് സേവ്യേഴ്സ്,എന്നിവിടങ്ങളിൽ കെ.എസ്.യു യൂണിയൻ നില നിർത്തി.
കൊല്ലം ജില്ലയിൽ എസ്.എഫ്.ഐ കോട്ടകൾ കെ.എസ്.യു തച്ചുതകർത്തു.
കരുനാഗപ്പള്ളി ശ്രീവിദ്യാധിരാജ കോളേജ് 20 വർഷങ്ങൾക്ക് ശേഷവും 13 വർഷങ്ങൾക്ക് ശേഷം കൊല്ലം ഫാത്തിമ മാതാ കോളേജിലും ,5 വർഷങ്ങൾക്ക് ശേഷം കുണ്ടറ ഐ.ച്ച്.ആർ.ഡി കോളേജും തിരിച്ചുപിടിച്ചു. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ മുഴുവൻ സീറ്റുകളിലും കെ.എസ്.യു വിജയിച്ചു. കൊട്ടാരക്കര എസ്.ജി കോളേജ്,കൊല്ലം എസ്.എൻ ലോ കോളേജ് എന്നിവിടങ്ങളിലും കെ.എസ്.യു യൂണിയൻ പിടിച്ചു
ആലപ്പുഴയിൽ അമ്പലപ്പുഴ ഗവ.കോളേജ് യൂണിയൻ കെ.എസ്.യു നിലനിർത്തി. ആലപ്പുഴ എസ്.ഡി കോളേജിൽ 30 വർഷങ്ങൾക്ക് ശേഷം ചെയർമാൻ, യുയുസി സ്ഥാനങ്ങൾ എസ്.എഫ്.ഐയിൽനിന്ന് കെ.എസ്.യു തിരിച്ചു പിടിച്ചു. കായംകുളം എം.എസ്.എം കോളേജിൽ കെ.എസ്.യു മുന്നണിയും യൂണിയൻ നേടി.