എസ്എഫ്ഐക്ക് കനത്ത പ്രഹരം; പരിയാരം മെഡിക്കല്‍ കോളേജ് യൂണിയന്‍ പിടിച്ചെടുത്ത് കെ എസ് യു
05:44 PM Jun 29, 2024 IST
|
Veekshanam
Advertisement
കണ്ണൂര്‍: 30 വര്‍ഷങ്ങള്‍ക്ക് ശേഷം പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ പിടിച്ചെടുത്ത് കെഎസ് യു മുന്നണി. 15 സീറ്റുകളില്‍ 12 സീറ്റുകളും നേടിയാണ് യുഡിഎസ്എഫ് വിജയം നേടിയത്. നേരത്തെ മൂന്ന് സീറ്റുകളില്‍ എസ്എഫ്‌ഐ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 28 വര്‍ഷത്തിനിടെ ഇതാദ്യമായാണ് യുഡിഎസ്എഫ് മുന്നണിയുടെ വിജയം.1993ല്‍ പരിയാരത്ത് മെഡിക്കല്‍ കോളേജ് ആരംഭിച്ചത് മുതല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് വിദ്യാര്‍ത്ഥി യൂണിയനിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഈ മാസം ജൂണ്‍ 18നാണ് കോളേജില്‍ യുഡിഎസ്എഫ് യൂണിറ്റ് രൂപീകരിച്ചത്. ഇതിനെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത രൂപപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കോളേജ് പൊലീസ് നിരീക്ഷണത്തിലായിരുന്നു
Advertisement
Next Article