Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കുന്ദമംഗലം ഗവ:കോളേജില്‍ എണ്ണിയ വോട്ടിന്റെ അടിസ്ഥാനത്തില്‍ വിജയികളെ പ്രഖ്യാപിക്കണം: യുഡിഎസ്എഫ്

08:22 PM Nov 02, 2023 IST | Veekshanam
Advertisement

കോഴിക്കോട്: എസ് എഫ് ഐ പ്രവർത്തകർ ബാലറ്റ് കീറിയതിനെ തുടർന്ന് വിവാദമായ കുന്ദമംഗലം ഗവ:കോളേജില്‍ നിലവില്‍ എണ്ണിയ വോട്ടിന്റെ അടിസ്ഥാനത്തില്‍ വിജയികളെ പ്രഖ്യാപിക്കണമെന്ന് യുഡിഎസ്എഫ്. പരാജയഭീതികാരണം എസ് എഫ് ഐ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നു. പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള ഒരുവിഭാഗം അധ്യാപകരുടെ പിന്തുണയോടെയാണ് ഇത്തരം അതിക്രമങ്ങള്‍ നടത്തിയത്. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം യുഡിഎസ്എഫിനില്ലെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആകെ പോള്‍ചെയ്തതിന്റെ എന്‍പത് ശതമാനം എണ്ണികഴിഞ്ഞപ്പോള്‍ യുഡിഎസ്എഫിന് വ്യക്തമായ മേധാവിത്വമുണ്ടായിരുന്നു. എന്നാല്‍ കൗണ്ടിങിന് വന്നിരുന്ന എസ്എഫ്ഐ ഏജന്റുമാര്‍ പുറത്തുനിന്ന് ആളുകളെ ഫോണ്‍ചെയ്ത് എത്തിച്ച് മന:പൂര്‍വ്വം സംഘര്‍ഷം തീര്‍ക്കുകയും തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നുവെന്നും കെ എസ് യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജും എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അഫ്‌നാസ് ചോറോടും പറഞ്ഞു.

Advertisement

ബാലറ്റ് പേപ്പര്‍ കീറിയെറിയുന്നതടക്കമുള്ള അതിക്രമങ്ങള്‍ നടത്തിയ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളായ അര്‍ജുന്‍,കാര്‍ത്തിക് എന്നിവരെ കോളേജില്‍ നിന്ന് പുറത്താക്കണമെന്നും അക്രമങ്ങള്‍ക്ക് കൂട്ടുനിന്ന അധ്യാപകര്‍ക്കെതിരെ വകുപ്പ്തല നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വോട്ടെണ്ണിയ എകണോമിക്‌സ്,ബി കോം ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ലീഡ് ഇല്ലാത്തതിനെ തുടര്‍ന്ന് കൗണ്ടിങിന് വന്നിരുന്ന എസ്.

 എഫ് ഐ ഏജന്റുമാര്‍ ഏരിയ കമ്മിറ്റിയെ മൊബൈല്‍ ഫോണില്‍ വിളിക്കുന്നത് ശ്രദ്ധയില്‍പെട്ട യുഡിഎസ്എഫ് ഏജന്റുമാര്‍ അത് അധ്യാപകരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നിയമവിരുദ്ധമായി മൊബൈല്‍ ഉപയോഗിച്ചത് അവിടെയുണ്ടായിരുന്ന അധ്യാപകന്‍ തടഞ്ഞു. ഇതോടെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ അധ്യാപകര്‍ക്കെതിരെ പ്രകോനപരമായി നീങ്ങുകയും ചോദ്യംചെയ്ത യുഡിഎസ്എഫ് കൗണ്ടിങ് ഏജന്റുമാരെ മര്‍ദ്ദിക്കുകയായിരുന്നു. ബാലറ്റ്‌പെട്ടി എടുത്ത് ബാലറ്റ് പേപ്പറുകള്‍ ജനലിലൂടെ പുറത്തേക്ക് കീറി എറിയുകയുണ്ടായി. ആ സമയം ഉത്തരവാദിത്തപ്പെട്ട അധികാരികള്‍ പൊലീസിനെ വിളിക്കുകപോലും ചെയ്യാതെ എസ്എഫ്.

ഐയെ ഭയന്ന് നിഷ്‌ക്രിയമായി നില്‍ക്കുകയായിരുന്നു. പുറത്തേക്കെറിഞ്ഞ ബാലറ്റ് പേപ്പറുകള്‍ ആ സമയം തന്നെ അവിടുന്ന കാണാതായാത് കൃത്യമായ ഗൂഢാലോചോനയിലുടെ ഫലമാണെന്നും കെഎസ്യു-എംഎസ് എഫ് നേതാക്കള്‍ ആരോപിച്ചു. പുറത്തുനിന്നുവന്ന ഡിവൈ.

എഫ്ഐ പ്രവര്‍ത്തകര്‍ കോളേജിലേക്ക് അതിക്രമിച്ച് കയറി യുഡിഎസ്എഫ് പ്രവര്‍ത്തകരെ ക്രൂരമായി അക്രമിച്ചെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ എസ് യു സംസ്ഥാന കമ്മറ്റി അംഗം അര്‍ജുന്‍ പൂനത്ത്, എംഎസ്എഫ് ജില്ല ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, ഷമീര്‍ പാഴൂര്‍,എം.വി രാകിന്‍,അജ്മല്‍ കൂനഞ്ചേരി,സി.എം മുഹാദ്,ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ഥികളായ യുഡിഎസ്എഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥി മുഹസിന്‍, ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി ആദിത്യന്‍, യുയുസി സ്ഥാനാര്‍ഥി ഷാജിദ്, ജനറല്‍ ക്യാപ്റ്റന്‍ സ്ഥാനാര്‍ത്ഥി ശ്യാം കൃഷ്ണ പങ്കെടുത്തു.

Tags :
kerala
Advertisement
Next Article