Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കുവൈറ്റ് മാംഗഫ് തീപിടിത്തം: മരിച്ച 14 മലയാളികളെ തിരിച്ചറിഞ്ഞു

11:20 AM Jun 13, 2024 IST | Online Desk
Advertisement

കുവൈറ്റ്: കുവൈറ്റ് തീപിടിത്തത്തില്‍ മരണ സംഖ്യ ഉയരുന്നു. 49 പേര്‍ മരിച്ചതായാണ് വിവരം. എന്നാല്‍, 41 പേരുടെ മരണമാണ് സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തിരിച്ചറിഞ്ഞ 30 പേരില്‍ 14 പേര്‍ മലയാളികളാണ്. കണ്ണൂര്‍, തിരൂര്‍, പെരിന്തല്‍മണ്ണ സ്വദേശികളുടെ മൃതദേഹമാണ് ഏറ്റവും ഒടുവില്‍ തിരിച്ചറിഞ്ഞത്. മരിച്ചവരില്‍ 40 പേരും ഇന്ത്യക്കാരാണ്.

Advertisement

മലയാളി ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയായ എന്‍.ബി.ടി.സിയിലെയും ഹൈവേ സൂപ്പര്‍ മാര്‍ക്കറ്റിലേയും ജീവനക്കാരാണ് ദുരന്തത്തില്‍ പെട്ടത്. മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡി.എന്‍.എ പരിശോധന നടത്തും.

കൊല്ലം ഓയൂര്‍ സ്വദേശി ശൂരനാട് വടക്ക് ആനയടി തുണ്ടുവിള വീട്ടില്‍ ഉമറുദ്ദീന്റെയും ശോഭിതയുടെയും മകന്‍ ഷമീര്‍ (33), കോട്ടയം പാമ്പാടി വിശ്വഭാരതി കോളജിന് സമീപം വാടകക്ക് താമസിക്കുന്ന പാമ്പാടി ഇടിമാരിയില്‍ സാബു ഫിലിപ്പിന്റെ മകന്‍ സ്‌റ്റെഫിന്‍ എബ്രഹാം സാബു (29), കാസര്‍കോട് ചെങ്കള കുണ്ടടുക്കത്തെ രഞ്ജിത്ത് (34), ചെറുവത്തൂര്‍ പിലിക്കോട് എരവില്‍ സ്വദേശി തൃക്കരിപ്പൂര്‍ ഇളമ്പച്ചിയില്‍ താമസിക്കുന്ന പി. കുഞ്ഞിക്കേളു (58), പന്തളം മുടിയൂര്‍ക്കോണം ഐരാണിക്കുഴി ശോഭാലയത്തില്‍ പരേതനായ ശശിധരന്റെ മകന്‍ ആകാശ് (32), പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് പുളിനില്‍ക്കുന്നതില്‍ വടക്കേതില്‍ പി.വി. മുരളീധരന്‍ നായര്‍ (60), കോന്നി അട്ടച്ചാക്കല്‍ കൈതക്കുന്ന് ചെന്നശ്ശേരില്‍ സജു വര്‍ഗീസ് (56), കൊല്ലം പുനലൂര്‍ നരിയ്ക്കല്‍ വാഴവിള അടിവള്ളൂര്‍ സാജന്‍ വില്ല പുത്തന്‍ വീട്ടില്‍ ജോര്‍ജ് പോത്തന്റെയും വത്സമ്മയുടെയും മകന്‍ സാജന്‍ ജോര്‍ജ് (29), വെളിച്ചിക്കാല വടകോട് വിളയില്‍വീട്ടില്‍ ഉണ്ണൂണ്ണി-കുഞ്ഞമ്മ ദമ്പതികളുടെ മകന്‍ ലൂക്കോസ് (48), തിരുവല്ല മേപ്രാല്‍ ചിറയില്‍ കുടുംബാംഗം തോമസ് ഉമ്മന്‍(37), കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍, മലപ്പുറം തിരൂര്‍ കൂട്ടായി കോതപറമ്പ് കുപ്പന്റെപുരക്കല്‍ നൂഹ് (40), പെരിന്തല്‍മണ്ണ പുലാമന്തോള്‍ തിരുത്ത് സ്വദേശി എം.പി. ബാഹുലേയന്‍ (36), ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടില്‍ പ്രദീപ് -ദീപ ദമ്പതികളുടെ മകന്‍ ശ്രീഹരി പ്രദീപ് (27) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

ബുധനാഴ്ച പുലര്‍ച്ച നാലുമണിക്കാണ് മന്‍ഗഫ് ബ്ലോക്ക് നാലിലെ ആറുനില കെട്ടിടത്തില്‍ തീപടര്‍ന്നത്. കെട്ടിടത്തില്‍ 196 പേരായിരുന്നു താമസിച്ചിരുന്നത്. തീപിടിത്ത കാരണം വ്യക്തമായിട്ടില്ല. തൊഴിലാളികള്‍ ഉറങ്ങുന്നതിനിടെയാണ് തീപിടിത്തം എന്നത് മരണസംഖ്യ ഉയരാന്‍ കാരണമായി. കെട്ടിടത്തില്‍ തീയും പുകയും നിറഞ്ഞതോടെ ശ്വാസംമുട്ടിയാണ് കൂടുതല്‍ മരണങ്ങളും. തീ പടര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തില്‍നിന്നും ചിലര്‍ താഴേക്ക് ചാടി. പല മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍പ്പെട്ട ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും മലയാളികളാണ്. ദുരന്തകാരണം അന്വേഷിക്കാന്‍ ഉത്തരവായിട്ടുണ്ട്

Advertisement
Next Article