For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ആവേശ തേരിലേറി കുവൈറ്റിൽ കെഎംസിസി കൊട്ടിക്കലാശം

ആവേശ തേരിലേറി കുവൈറ്റിൽ കെഎംസിസി കൊട്ടിക്കലാശം
Advertisement
Advertisement

കുവൈത്ത് സിറ്റി : ആവേശ തേരിലേറി കുവൈറ്റിൽ കെഎംസിസി കൊട്ടിക്കലാശം നടന്നു. ജന്മ നാട്ടിലെ ചൂട് പിടിച്ച തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിൽ നിന്നും വികാരവായ്പ് ഉൾക്കൊണ്ടുകൊണ്ട് കുവൈറ്റിലും കെഎംസിസി പ്രവർത്തകർ ആവേശത്തേരിലേറി. തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കോ വോട്ടു ചെയ്യാനോ പോവാനാവാതെ വന്ന പ്രവർത്തകരാണ് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി യുടെ നേതൃത്വത്തിൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ സംഘടിപ്പിച്ച ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശത്തിൽ ആവേശത്തോടെ ഒത്തു ചേർന്നത്. ആക്ടിങ് പ്രസിഡന്റ്‌ ഇക്ബാൽ മാവിലാടം അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി സംസ്ഥാന കമ്മിറ്റി സെക്രട്ടറി സുരേഷ് മാത്തൂർ ഉദ്ഘാടനം ചെയ്തു. പ്രവാസി കേരള കോൺഗ്രസ് സെക്രട്ടറി റോയ് ആൻഡ്രോസ്, ഒ.ഐ.സി.സി സീനിയർ നേതാവ് കൃഷ്ണൻ കടലുണ്ടി, കുവൈത്ത് കെഎംസിസി സംസ്ഥാന ഭാരവാഹികൾ ആയ ഫാറൂഖ് ഹമദാനി, എം.ആർ നാസർ, ഡോക്ടർ മുഹമ്മദലി, ഷാഹുൽ ബേപ്പൂർ എന്നിവർ സംസാരിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി ഗഫൂർ വയനാട് സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു.

ഔപചാരിക പ്രചാരണ സമ്മേളനം കഴിഞ്ഞതോടെ ആവേശഭരിതരായ പ്രവർത്തകർ ഇന്ത്യ മുന്നണിക്കും കേരളത്തിലെ ഇരുപത് ലോകസഭാ മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർഥികൾക്കും അഭിവാദ്യം അർപ്പിച്ചു കൊണ്ടുള്ള മുദ്രാവാക്യ വിളികളുമായി അന്തരീക്ഷം ആഹ്ലാദഭരിതമാക്കി. സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങൾ ഉൾപ്പെടുത്തി ഇശൽ ബാൻഡ് കുവൈത്തിന്റെ നേതൃത്വത്തിൽ നടന്ന മുട്ടിപ്പാട്ടും കൂടിയായതോടെ കൊട്ടിക്കലാശം പ്രവർത്തകർക്ക് മറക്കാനാവാത്ത അനുഭവമായി മാറി.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.