തിരുവനന്തപുരം ശ്രീകാര്യത്ത് മണ്ണിടിഞ്ഞ് വീണ് അപകടം,രണ്ട് തൊഴിലാളികള്‍ മണ്ണിനടിയില്‍പ്പെട്ടു
11:47 AM Dec 24, 2023 IST | Online Desk
Advertisement
Advertisement
തിരുവനന്തപുരം ശ്രീകാര്യത്ത് മണ്ണിടിഞ്ഞ് വീണ് അപകടം
തിരുവനന്തപുരം: ശ്രീകാര്യത്ത് മണ്ണിടിഞ്ഞ് വീണ് അപകടം. ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ മണ്ണിനടിയില്‍പ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. 10 അടി താഴ്ചയിലാണ് മണ്ണിടിഞ്ഞത്. ഒരാളെ പുറത്തെടുത്തിട്ടുണ്ട്. ഇയാളുടെ നില ഗുരുതരമാണ്. മറ്റൊരാളെ പുറത്തെടുക്കാന്‍ തീവ്രശ്രമം നടത്തുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.