Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

തലസ്ഥാനത്ത് യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം,
പെൺകുട്ടികളുടെ വസ്ത്രം പൊലീസ് വലിച്ചു കീറി

03:19 PM Dec 20, 2023 IST | ലേഖകന്‍
Advertisement

തിരുവനന്തപുരം: തലസ്ഥാനത്ത് സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കു നേരേ പൊലീസ് ലാത്തിച്ചാർജ് നടത്തി. ജലപീരങ്കിയും പ്രയോ​ഗിച്ചു. പ്രതിഷേധിക്കാനെത്തിയ പെൺകുട്ടികൾക്കു നേരേ ക്രൂരമായ മർദന മുറകളാണ് പൊലീസ് പുറത്തെ‌ടുത്തത്. ഒരു യുവതിയുടെ വസ്ത്രം പുരുഷ പൊലീസ് ഉദ്യോ​ഗസ്ഥൻ വലിച്ചു കീറി, പലരെയും ലാത്തി കൊണ്ടു കുത്തി പരുക്കേല്പിച്ചു. പ്രതിരോധിക്കാനെത്തിയ യൂത്ത് കോൺ​ഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂ‌ട്ടം അടക്കം നിരവധി പേർക്കു പരുക്ക് പറ്റി.
യൂത്ത് കോൺ​ഗ്രസ് നേതാക്കൾക്കെതിരേ സംസ്ഥാന വ്യാപകമായി നടക്കുന്ന നരനായാട്ടിനെതിരേയാണ് യൂത്ത് കോൺ​ഗ്രസ് പ്രിഷേധിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ പ്രസ്ക്ലബ് മൈതാനത്തു നിന്ന് പ്രകടനമായാണ് പ്രവർത്തകർ എത്തിയത്. സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ കഴിഞ്ഞ് അധികം വൈകാതെ പൊലീസ് ജല പീരങ്കി പ്രയോ​ഗിച്ചു.
കോഴിക്കോട്ട് ​ഗവർണർക്കെതിരേ പ്രതിഷേധിക്കാനെത്തിയ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അർഷോമിനെ ചേർത്തു പിടിച്ചു അയ്യോ മോനേ കരയല്ലേ എന്നു പറഞ്ഞു കൂട്ടിക്കൊണ്ടു പോയ പൊലീസ് ആണ് തിരുവനന്തപുരത്ത് യൂത്ത് കോൺ​ഗ്രസ് വനിതാ പ്രവർത്തകയുടെ വസ്ത്രം വലിച്ചു കീറിയതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. പൊലീസിനെ അങ്ങോട്ടു പോയി തല്ലില്ലെന്നും ഇങ്ങോട്ടു വന്ന് തല്ലിയാൽ തിരിച്ചു തല്ലുമെന്നും പറഞ്ഞ പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പൊലീസിന്റെ ഇരട്ടത്താപ്പ് അം​ഗീകരിക്കില്ലെന്ന് പറഞ്ഞു.
രണ്ടരയോടെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ പ്രവർത്തകർ സ്വയം പിരിഞ്ഞു പോയ പ്രവർത്തകരെ ഡിസിസി ഓഫീസിൽ കടന്നു കയറി അറസ്റ്റ് ചെയ്യാൻ ശ്രമമുണ്ടായി. അതിനെതിരേ കടുത്ത പ്രതിഷേധമാണ് കോൺ​ഗ്രസ് പ്രവർത്തകരിൽ നിന്നപുണ്ടായത്.

Advertisement

പോലീസ് അ‍ഞ്ചു തവണ ജലപീരങ്കി പ്രയോഗിച്ചു.

നവകേരള സദസിന്റെ ഭാഗമായി സെക്രട്ടേറിയറ്റിനു മുന്നിൽ സ്ഥാപിച്ച ബോർഡുകൾ പ്രവർത്തകർ തകർത്തു. പിന്നാലെ മുഖ്യമന്ത്രി ഗുണ്ടയോ? എന്നെഴുതിയ ബാനർ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുന്നിൽ സ്ഥാപിച്ചു.

സമരത്തിനിടെ സെക്രട്ടേറിയറ്റ് മതിൽ ചാടിക്കടന്ന് അകത്തു കയറാനുള്ള പ്രവർത്തകരുടെ ശ്രമം പോലീസ് തടഞ്ഞതോടെ ബാരിക്കേഡിന് മുകളിൽ കയറി നിന്നും പ്രതിഷേധം നടത്തി.

തുടർന്ന് പോലീസുമായി പ്രകോപനപരമായ ഇടപെടലും, വാക്കേറ്റവുമുണ്ടായതോടെയാണ് പോലീസ് ലാത്തി വീശിയത്.

പിന്നീട് പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി.. പോലീസിനു നേരെ കുപ്പിയേറുമുണ്ടായി.

ബാരിക്കേഡിനു മുകളിൽ കയറിയും പ്രവർത്തകർ സെക്രട്ടേറിയറ്റിന് അകത്തേക്ക് കയറാൻ ശ്രമിച്ചു. വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ സെക്രട്ടേറിയറ്റിന്റെ മതിലിനു മുകളിലേക്കു കയറിയിരുന്നു.

സെക്രട്ടേറിയറ്റിന് ഉള്ളിലേക്ക് പ്രവർത്തകർ കയറാതിരിക്കാൻ അകത്ത് മതിലിനു സമീപത്തായി പോലീസിനെ വിന്യസിച്ചിരുന്നു. മതിലിനു മുകളിലേക്കു കയറിയ പ്രവർത്തകരെയും പോലീസ് തടഞ്ഞു.

പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ള നേതാക്കളാണ് മാർച്ചിന് നേതൃത്വം നൽകുന്നത്.

Tags :
featured
Advertisement
Next Article