Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി
നാളെ സംഭൽ സന്ദർശിക്കും

06:32 PM Dec 03, 2024 IST | Online Desk
Advertisement

ഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി
നാളെ സംഭൽ സന്ദർശിക്കും. പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി കൂടിക്കാഴ്‌ച നടത്താനാണ് തീരുമാനം. ഷാഹി മസ്‌ജിദിലെ സർവേയുമായി ബന്ധപ്പെട്ട് നവംബർ 24ന് സംഭലിലുണ്ടായ സംഘർഷത്തിൽ അഞ്ചുപേരെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു.
യുപി കോൺഗ്രസ് അധ്യക്ഷൻ അജയ്
റായിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം സംഭൽ സന്ദർശിച്ചിരുന്നു. എന്നാൽ പോലീസ് തടയുകയാണുണ്ടായത്. ഡിസംബർ 10 വരെ അധികാരികളുടെ അനുമതിയില്ലാതെ സംഘർഷബാധിത ജില്ലകളിൽ രാഷ്ട്രീയക്കാരോ സാമൂഹിക സംഘടന പ്രവർത്തകരോ അടക്കം പുറത്തുനിന്നു ആർക്കും തന്നെ പ്രവേശനം അനുവദിക്കരുതെന്നാണ് ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ്.

Advertisement

Tags :
featurednational
Advertisement
Next Article