Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഒഐസിസി (യുകെ)യിൽ നേതൃമാറ്റം; ആദ്യ വനിതാ അധ്യക്ഷയായി ഷൈനു ക്ലെയർ മാത്യൂസ്

07:30 PM Aug 26, 2024 IST | Online Desk
Advertisement
Advertisement

ലണ്ടൻ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്‌ (ഒഐസിസി) യുകെ യിൽ നേതൃമാറ്റം. ആദ്യ വനിതാ അധ്യക്ഷയായി ഷൈനു ക്ലെയർ മാത്യൂസിനെ തെരഞ്ഞെടുത്തു. യുകെയിലെ ഒഐസിസി നാഷണൽ കമ്മിറ്റി പുനസംഘടിപ്പിച്ച് കെപിസിസി ജനറൽ സെക്രട്ടറി ടിയു രാധാകൃഷ്ണൻ ഉത്തരവിറക്കി.

യുകെയിൽ നിരവധി വർഷങ്ങളായി പൊതുപ്രവർത്തന രംഗത്തും ആതുര സേവന പ്രവർത്തനങ്ങളിലും സജീവസാന്നിധ്യമാണ് ഷൈനു ക്ലെയർ മാത്യൂസ്. ഒഐസിസി (യുകെ)യുടെ വർക്കിംഗ്‌ പ്രസിഡന്റായും വനിതാ വിംഗ് യൂറോപ്പ് കോർഡിനേറ്ററായും പ്രവർത്തന പരിചയമുള്ള ഷൈനു യു കെയിലും ഗൾഫ് രാജ്യങ്ങളിലും നിരവധി ഹോട്ടൽ ശൃംഗലകളുടെയും കെയർ ഹോമുകളുടെയും ഉടമ കൂടിയാണ്.

ഒഐസിസി(യുകെ)യിൽ വിപ്ലവകരമായ മാറ്റങ്ങൾക്കുള്ള ചർച്ചകൾ തുടങ്ങിയതായും, പുതിയ കർമ്മ പദ്ധതികളുടെ വിശദരൂപം ഉടൻ കൂടുന്ന കെപിസിസി നേതാക്കളുടെ യോഗത്തിൽ സമർപ്പിച്ചു അനുമതി നേടിയശേഷം ഒഐസിസി പ്രവർത്തകർക്കായി പ്രസിദ്ധികരിക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അറിയിച്ചു. പുതിയ പദ്ധതികളിൽ സ്ത്രീകൾ, യുവജങ്ങൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്ക് മുൻഗണന നൽകുമെന്നും അവർ പറഞ്ഞു.

ഭാരവാഹികൾ:

പ്രസിഡന്റ്‌:
ഷൈനു ക്ലെയർ മാത്യൂസ്

വർക്കിംഗ്‌ പ്രസിഡന്റുമാർ:
സുജു കെ ഡാനിയേൽ, ബേബിക്കുട്ടി ജോർജ്, ഡോ. ജോഷി ജോസ്, അപ്പ ഗഫൂർ, മണികണ്ഠൻ ഐക്കാട്.

വൈസ് പ്രസിഡന്റുമാർ:
സോണി ചാക്കോ, ജവഹർലാൽ, ലിലിയ പോൾ, ഫിലിപ്പ് കുളഞ്ഞികൊമ്പിൽ ജോൺ, ജോർജ് ജോസഫ് കടമ്പനാട്

ജനറൽ സെക്രട്ടറിമാർ:
തോമസ് ഫിലിപ്പ്, എബി സെബാസ്റ്റ്യൻ, അഷറഫ് അബ്ദുള്ള, അജിത് വെൺമണി
ട്രഷറർ: ബിജു വർഗീസ്,
ഔദ്യോഗിക വക്താവ്: റോമി കുര്യാക്കോസ്

ജോയിന്റ് സെക്രട്ടറിമാർ: സാബു ജോർജ്, റോമി കുര്യാക്കോസ്, വിഷ്ണു പ്രതാപ്, സന്തോഷ്‌ ബെഞ്ചമിൻ, റോണി ജേക്കബ്, അൽസഹറലി, രാജൻ പടിയിൽ, സണ്ണിമോൻ മത്തായി, സാജു മണക്കുഴി, ഷോബിൻ സാം, സാരിക അമ്പിളി, ജമാൽ, ഗിരി മാധവൻ, ജയരാജ്‌ കെ ജി, വിജി വി പി, മൈക്കിൾ

സംഘടനയുടെ സുഗമമായ പ്രവർത്തനം ലക്ഷ്യമിട്ടുകൊണ്ട് കെ കെ മോഹൻദാസ്, ജോർജ് ജേക്കബ്, ബിനോ ഫിലിപ്പ്, സി നടരാജൻ എന്നിവരെ ഉൾപ്പെടുത്തി 4 അംഗ അഡ്വൈസറി ബോർഡും ഫിലിപ്പ് എബ്രഹാം, മഹേഷ്‌ കുമാർ, എ അഗസ്റ്റിൻ, ബേബി ലൂക്കോസ്, പ്രസാദ് കൊച്ചുവിള, അജിത്കുമാർ സി നായർ, സാജു ആന്റണി, ജോമോൻ ജോസ് എന്നിവരെ ഉൾപ്പെടുത്തി നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. യുവാക്കളുടെ പ്രാധാന്യം ഉറപ്പിച്ചുകൊണ്ട് ബിബിൻ ബോബച്ചൻ, അജാസ് മുഹമ്മദ്‌, ഷൈനോ ഉമ്മൻ തോമസ്, മുഹമ്മദ്‌ ഹാഫിസ് എന്നിവരെ എക്സിക്യൂട്ടീവ് യൂത്ത് പ്രതിനിധികളായി നിയമിച്ചു.

Advertisement
Next Article